Crime: കോടതി വളപ്പില്‍ വെച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; ഭര്‍ത്താവ് പിടിയിൽ

ബിജുവിന്റെ ആക്രമണത്തിൽ ഭാ​ര്യ അമ്പിളിക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 03:55 PM IST
  • പീരുമേട് കോടതി വളപ്പില്‍, എഎപി ഓഫീസിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.
  • കുടുംബ വഴക്കിനെ തുടര്‍ന്ന് 2018ല്‍ കുമളി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ വിസ്താരത്തിന് എത്തിയതായിരുന്നു ബിജുവും അമ്പിളിയും.
  • വിസ്താരത്തിന് ശേഷം എഎപി ഓഫീസില്‍ നിന്നും ഇറങ്ങിയ അമ്പിളിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
Crime: കോടതി വളപ്പില്‍ വെച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; ഭര്‍ത്താവ് പിടിയിൽ

ഇടുക്കി: പീരുമേട് കോടതി വളപ്പിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ. ചക്കുപളം കുങ്കിരിപെട്ടി സ്വദേശിയായ ബിജുവാണ് ഭാര്യ അമ്പിളിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പില്‍, എഎപി ഓഫീസിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് 2018ല്‍ കുമളി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ വിസ്താരത്തിന് എത്തിയതായിരുന്നു ബിജുവും അമ്പിളിയും. വിസ്താരത്തിന് ശേഷം എഎപി ഓഫീസില്‍ നിന്നും ഇറങ്ങിയ അമ്പിളിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

അമ്പിളിയുടെ കഴുത്തില്‍ നിരവധി കുത്തുകള്‍ ഏറ്റതായാണ് വിവരം. പരുക്ക് ഗുരുതരമായതിനാല്‍ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്. ബിജുവിനെതിരെ പീരുമേട് പോലീസ് വധശ്രമത്തിന് കേസെടുത്തു.

Crime News: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ.  പത്തനംതിട്ട മൈലപ്ര സ്വദേശി മിഥുൻ രാജീവിനെയാണ് പോലീസ് പിടികൂടിയത്.  ബം​ഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ മിഥുനെന്നാണ് പോലീസ് പറയുന്നത്.

ഡാൻസാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ രാജീവ് പിടിയിലാകുന്നത്.  മിഥുൻ കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്.  പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബം​ഗളൂരുവിലേക്ക് മയക്കുമരുന്നിനായി പോയന്ന വിവരം ലഭിച്ചതു മുതൽ പോലീസ് മിഥുനായി വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. 

ബം​ഗളൂരൂവിൽ നിന്നും സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് വന്നത്. ബസ് റാന്നിയിലെത്തിയത് മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടറുകയായിരുന്നു. ശേഷം മൈലപ്ര പള്ളിപ്പടിയിൽ ഇറങ്ങിയ മിഥുനെ പോലീസ് പിടികൂടുകയായിരുന്നു. ആദ്യം പോലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും, ചോദ്യം ചെയ്തപ്പോൾ സഹകരിച്ചതുമില്ല ഒടുവിൽ പിടിവീണുവെന്ന് മനസിലായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് മിഥുൻ സമ്മതിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News