Crime News: തിരുവനന്തപുരം നെടുമങ്ങാട് ആന പാപ്പാൻമാരെ വീട് കയറി ആക്രമിച്ചതായി പരാതി

House attack case: ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ച് വരുന്നത്. ഇവരെ ആക്രമിച്ചതായാണ് വീട്ടുടമ രാഹുൽ ആർഎസ് വലിയമല പോലീസിൽ പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 06:00 PM IST
  • ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞു
  • ഇതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ മൊയ്തീൻ (63), കുഞ്ഞുമോൻ(52), യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തു
  • തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം പത്തോളം പേർ അടങ്ങിയ സംഘം എത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതി
Crime News: തിരുവനന്തപുരം നെടുമങ്ങാട് ആന പാപ്പാൻമാരെ വീട് കയറി ആക്രമിച്ചതായി പരാതി

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂർ ആറാംപള്ളി കെഎസ്ഇബി ട്രാൻസ്ഫോർമറിന് അടുത്തായി താമസിക്കുന്ന ആന പാപ്പാൻമാരെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പത്തോളം പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ച് വരുന്നത്. ഇവരെ ആക്രമിച്ചതായാണ് വീട്ടുടമ രാഹുൽ ആർഎസ് വലിയമല പോലീസിൽ പരാതി നൽകിയത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ മൊയ്തീൻ (63), കുഞ്ഞുമോൻ(52), യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം പത്തോളം പേർ അടങ്ങിയ സംഘം എത്തി വീടിന്റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോനെ ക്രൂരമായി മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറാനും വാതിൽ തകർക്കാനും ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ALSO READ: Mission Arikomban: അരിക്കൊമ്പൻ ദൗത്യം നീളുന്നത് നഷ്ടം വരുത്തുന്നത് ഖജനാവിന്; ഓരോ ദിവസത്തേക്കും ചിലവാകുന്ന പണത്തിന്റെ കണക്ക്

അക്രമണത്തിന്റെ ശബ്ദം കേട്ട് അയൽവാസികൾ പുറത്തിറങ്ങിയതോടെ  അക്രമി സംഘം വന്ന ഇരു ചക്ര വാഹനവും ഫോണും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് അക്രമി സംഘം വീണ്ടും എത്തി വീടിന് നേരെ ആക്രമണം നടത്തി. ചുടു കല്ല് കൊണ്ട് ജനാലചില്ലുകൾ തകർക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒന്നാം പാപ്പാൻ മൊയ്തീൻ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും വലിയമല പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News