Crime News: മദ്യപാനത്തിനിടയിൽ തർക്കം; കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു

Crime News: മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.  അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 06:42 AM IST
  • കരീലക്കുളങ്ങരയിൽ കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു
  • മരിച്ചത് ചെങ്ങന്നൂർ ഇലഞ്ഞിമേൽ സ്വദേശി സജീവ് എന്ന ഉണ്ണിയാണ്
  • സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Crime News: മദ്യപാനത്തിനിടയിൽ തർക്കം; കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: കരീലക്കുളങ്ങരയിൽ കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു.  മരിച്ചത് ചെങ്ങന്നൂർ ഇലഞ്ഞിമേൽ സ്വദേശി സജീവ് എന്ന ഉണ്ണിയാണ്. ഇയാൾക്ക് 32 വയസ്സായിരുന്നു. മദ്യപാനത്തിനിടയിലെ തർക്കം കയ്യാങ്കളിയിലെത്തി എന്നാണ്  പോലീസ് പറയുന്നത്. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Also Read: സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ, അരുൺ ഭവനത്തിൽ അരുൺ, ചെങ്ങന്നൂർ ഇലഞ്ഞിമേൽ മനോജ് ഭവനത്തിൽ മനോജ് എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.  അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എങ്കിലും സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തു വന്നത്‌.

Also Read: Hanuman Favourite Zodiacs: ഹനുമത് കൃപയാൽ ഇന്ന് ഈ രാശികളുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?

പഞ്ചറായ ബൈക്ക് തള്ളുന്നത് കണ്ട് ചിരിച്ചു; യുവാവിനെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ.  തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി.തോമസ്, തലയാഴം ഉല്ലലഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ്, സഹോദരന്‍ രാഹുല്‍ രാജ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.

Also Read: Crime News: അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ!

ഇവര്‍ കഴിഞ്ഞ ദിവസം വൈകീട്ട് മരംവീട് പാലത്തിന് സമീപത്തുവെച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതു കണ്ട് യുവാവ് ചിരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് മൂവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.  ഇതിൽ രാഹുലിന്റെയും അഖിലിന്റെയും പേരില്‍ വൈക്കം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വൈക്കം സ്റ്റേഷന്‍ എസ്എച്ച്ഒ രാജേന്ദ്രന്‍ നായര്‍, എസ്ഐമാരായ സുരേഷ് എസ്, ഷിബു വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ വിജയ് ശങ്കര്‍, വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News