Crime News: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് ലഭിച്ചത് രണ്ടു ലക്ഷത്തിന്റെ മയക്കുമരുന്ന്!

Crime News: ലിഷോയ്,  ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പോലീസ് പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിഷോയ്. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 08:24 AM IST
  • വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് കിട്ടിയത് മയക്കുമരുന്ന്
  • ചാലിശ്ശേരി കുന്നംകുളം പോലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്
  • സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
Crime News: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് ലഭിച്ചത് രണ്ടു ലക്ഷത്തിന്റെ മയക്കുമരുന്ന്!

തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് കിട്ടിയത് രണ്ടു ലക്ഷം രൂപയോളം വില വരുന്ന മയക്കുമരുന്ന്. ചാലിശ്ശേരി കുന്നംകുളം പോലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.  സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. 

Also Read: ATM Card Robbery: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷം കവർന്ന മോഷ്ടാവ് പിടിയിൽ

 

ലിഷോയ്,  ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പോലീസ് പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിഷോയ്. ലിഷോയ്ക്കെതിരെ ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുൾപ്പടെ മൂന്ന് കേസുകൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്  ലിഷോയ് ചാലിശ്ശേരി ആലിക്കരയിൽ മുഹമ്മദ് ഷെറിന്‍റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് കുന്നംകുളം പോലീസും ചാലിശ്ശേരി പോലീസും സംയുക്തമായി ഇവർ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥന്റെ അനുഗ്രഹത്താൽ ഈ രാശിക്കർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ!

 

പോലീസെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞ് അന്വേഷണ സംഘം പിടികൂടുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 63. 66 ഗ്രാം എംഡിഎംഎയും, 19.1 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് പട്ടാമ്പി തഹസിൽദാർ ടി പി കിഷോർ സ്ഥലത്തെത്തി പരിശോധനകൾക്കും തുടർ നടപടികൾക്കും നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതിന്റെ വിശദ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News