Kochi : മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvoth) പറഞ്ഞു. ഇതിനെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ (Justice Hema Commission Report) വ്യക്തമായി പറയുന്നുണ്ടെന്നാണ് നടി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) പ്രധാന പ്രതിയായ പൾസർ സുനിയുടെ (Pulsar Suni)കത്തിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് നടി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതിനെ കുറിച്ചെല്ലാം വ്യക്തമായി പറയുന്നുണ്ട്. എന്നാൽ റിപ്പോർട്ടിൽ നിരവധി പ്രമുഖരുടെ പേരുണ്ടെന്നും നടി പറഞ്ഞു. ഇതിനാൽ മാത്രമാണ് റിപ്പോർട്ട് പുറത്ത് വരാത്തതെന്നും നടി പറഞ്ഞു. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അറിയാവുന്നവർ പ്രതികരിക്കാത്തത് ജീവഭയം മൂലമാണെന്ന് നടി പറഞ്ഞു.
പൾസർ സുനിയുടെ പുറത്ത് വന്ന കത്തുകളെ കുറിച്ച് ഇപ്പോൾ തനിക്കൊന്നും പറയാനില്ലെന്നാണ് പാർവതി പറഞ്ഞത്. എന്നാൽ മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് ജസ്റ്റിസ് ഹേമ കംമീഷൻ റിപ്പോർട്ടിൽ മൊഴി നൽകിയിട്ടുണ്ടെന്നും , ഈ മൊഴികളിൽ സിനിമ മേഖലയിലെ പല പ്രമുഖരുടെയും പേർ പരാമര്ശിക്കുന്നുണ്ടെന്നും നടി പറഞ്ഞു.
"കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ലെ" ന്ന് പാർവതി തിരുവോത്ത് പറഞ്ഞു.
ഈ സെക്സ് റാക്കറ്റുകൾ യുഗമമാക്കുന്നവർ ഇന്ഡസ്ട്രിയിൽ തന്നെയുള്ളവരാണെന്നും നടി പറഞ്ഞു. ഹേം കംമീഷൻ റിപ്പോർട്ട് പുറത്ത് വരാത്തത് മൊഴി കൊടുത്തവരുടെ പേരുകൾ പുറത്ത് വരാതെയിരിക്കാനില്ലെന്നും പാർവതി പറഞ്ഞു. എന്നാൽ മൊഴി ആർക്കൊക്കെയെതിരാണോ ആ പേരുകൾ പുറത്ത് വരാതെയിരിക്കാനാണെന്നും നടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA