Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടൻ ദിലീപ് കേരള പ്രോസിക്യുട്ടേഴ്‌സ് ഓഫീസിനടക്കം (Prosecutor's office) വക്കീൽ നോട്ടീസ് അയച്ചു. തനിക്ക് എതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്ന സാഹചര്യത്തിലാണ് തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ വേണ്ടി വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് നടൻ ദിലീപ് (Dileep) പറയുന്നത്.
സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെയാണ് ദിലീപ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ ദിലീപിന്റെ ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലചന്ദ്ര കുമാറിന്റെയും, പ്രധാന പ്രതി പൾസർ സുനിയുടെ അമ്മയുടെയും വെളിപ്പെടുത്തലുകൾ റിപ്പോട്ടർ ടിവി പുറത്ത് വിട്ടിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ശബ്ദസന്ദേശങ്ങളും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടു. ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തുടർച്ചയായി ദിലീപ് ബാലചന്ദ്ര കുമാറിനെ വിളിച്ചിരുന്നു. വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നത് അപകടമാണെന്നും ഫോൺ ചോർത്തുന്നുണ്ടെയന്ന് സംശയമുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ബാലചന്ദ്ര കുമാർ പുറത്ത് പറയാതിരിക്കുന്നത് വേണ്ടിയാണ് ബാലചന്ദ്രകുമാറിനെ ദിലീപ് കാണാനെത്തിയത് എന്നാണ് സൂചന.
ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ദിലീപിന്റെ ക്യാമ്പിൽ തങ്ങേണ്ടി വരും. എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിലെ രഹസ്യങ്ങൾ തനിക്ക് അറിയാമെന്ന കാരണത്താൽ തന്നെ അപായപ്പെടുത്തിയേക്കാമെന്ന് ഭയപ്പെട്ടിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോയാൽ ഒരേ ക്യാമ്പിൽ താമസിക്കേണ്ടി വരും. ഇത് ഭയന്നാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...