Karamana Murder:യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.

ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 10:26 AM IST
  • കഴിഞ്ഞ ദിവസം സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
  • കിള്ളിപ്പാലത്തെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
  • പ്രാഥമിക പരിശോധനയിൽ സ്ക്രൂഡ്രൈർ കൊണ്ട് കുത്തേറ്റ നിലയിലായിരുന്നു വൈശാഖിൻറെ മൃതദേഹം.
  • ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലും മുറിവുണ്ടായിരുന്നു.
Karamana Murder:യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.

തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി (Main Accuse) പിടിയിൽ. സുജിത് ചിക്കുവാണ് എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കൈമനം ആഴാംകല്ല് കൃഷ്ണനഗറിൽ വാടകക്ക് താമസിക്കുന്ന വൈശാഖ് (34) ആണ് മരിച്ചത്.

സംഭവത്തിൽ  കഴിഞ്ഞ ദിവസം സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് (Kerala Police) അറസ്റ്റ് ചെയ്തിരുന്നു. കിള്ളിപ്പാലത്തെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് വൈശാഖിന്റെ   മൃതദേഹം കണ്ടെത്തിയത്.  
പ്രാഥമിക പരിശോധനയിൽ സ്ക്രൂഡ്രൈർ കൊണ്ട് കുത്തേറ്റ നിലയിലായിരുന്നു വൈശാഖിൻറെ മൃതദേഹം. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലും മുറിവുണ്ടായിരുന്നു.

ALSO READ:  നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

സംഭവം കൊലപാതകമാണെന്നാണ് (Murder) പോലീസ് സ്ഥിരീകരിച്ചിരുന്നു. വൈശാഖിന് വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് ഈ അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലീസ് ഭാഷ്യം.

ALSO READ: ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു

അപാര്‍ട്ട്മെന്റില്‍ വൈശാഖും കൂട്ടുകാരും ചേര്‍ന്നാണ് താമസിച്ചിരുന്നത് ഇവിടം പെണ്‍വാണിഭ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News