കണ്ണൂര്‍: ലോറി ഡ്രൈവര്‍ ക്ളീനറെ ജാക്കിലിവര്‍ കൊണ്ട് അടിച്ചുകൊന്നു. കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു പോയ ലോറി ഡ്രൈവറായ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രയില്‍ നിന്നും സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരുകകയായിരുന്ന ലോറിയിലെ ജീവനക്കാരാണ് മരിച്ച സിദ്ദിഖും പ്രതിയായ നിഷാദും.
ഇരുവരും തമ്മില്‍ നടന്ന വാക്കു തർക്കമാണ് ഈ ക്രൂരക്ര്യത്യത്തിന് കാരണം. വാക്കുതർക്കത്തിനിടെ സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി. മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: ശനി വക്രഗതിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!
പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചശേഷമാണ് മൃതദേഹം പേരാവൂർ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവം അറിഞ്ഞ് സിദ്ദിഖിന്‍റെ ബന്ധുക്കൾ പത്തനാപുരത്തുനിന്ന് കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. നിഷാദിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ!
യുവാക്കളുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന പുഷ്‌കരനായിരുന്നു മരിച്ചത്. സംഭവത്തിൽ സുജിത്, വിഷ്ണു, അഭിലാഷ് എന്നിവരെയാണ് നഗരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്നത് ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു.
Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
അറസ്റ്റിലായ മൂന്നുപേരുടേയും പേരില്‍ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ മകനൊപ്പം പുറത്തുപോയി വന്ന പുഷ്‌കരന്‍ വാഹനം വീടിനടുത്ത് വച്ച ശേഷം ടാര്‍പ്പോളിന്‍കൊണ്ട് മൂടുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായ വേണു അവിടെയെത്തുകയായിരുന്നു. മകന്‍ വീട്ടിലേക്കു പോയശേഷം ഇരുവരും അവിടെനിന്ന് സംസാരിച്ചു നില്‍ക്കുകയായിരുന്ന സമയത്ത് സമീപത്തുള്ള വയലരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ ഇവര്‍ക്കു നേരേ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു. ഇതു ചോദ്യംചെയ്ത വേണുവിനെ പ്രതികൾ അടിച്ചു നിലത്തിട്ടു.
Also Read: Shani Shukra Yuti: മിത്ര ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
വേണുവിനെ മര്‍ദിക്കുന്നത് വിലക്കിയ പുഷ്‌കരനെയും പ്രതികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ചു. മര്‍ദനമേറ്റ് കുഴഞ്ഞുവീണ പുഷ്‌കരനെ കേശവപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുഷ്‌കരന്‍ മരണപ്പെടുകയായിരുന്നു. പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പുഷ്‌കരന്റെ വാലഞ്ചേരിയിലുള്ള കുടുംബവീടായ കുഴിവിള വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...