തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ വ്യവസായി പ്രവീൺ റാണ കേരളം വിട്ടതായി സൂചന. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. പൂനെ, ബെംഗളൂരു എന്നിവടിങ്ങളിലെ ബിസിനസ് സുഹൃത്തുക്കൾ ഇയാളെ സംരക്ഷിക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള തെരച്ചിലാണ് പോലീസ് നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പാണ് പ്രതി നടത്തിയിരിക്കുന്നത്.
ഇയാൾ രാജ്യം വിടാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. അതിനാൽ തിരച്ചിൽ നോട്ടീസ് ഇറക്കിയേക്കും. ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് പ്രവീൺ റാണ. ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാൾ നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സേഫ് ആന്റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 48 ശതമാനം വരെ പലിശയായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.
Also Read: 48.8 ശതമാനം വരെ പലിശ; ഐൻസ്റ്റിനെ പോലോരു ശാസ്ത്രഞ്ജൻ, കണ്ണും പൂട്ടി നിക്ഷേപിച്ചവർ പെട്ടു
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശിനി ഹണിയുടെ പരാതിക്ക് പിന്നാലെ പ്രവീൺ റാണക്കെതിരെ 11 കേസുകൾ ഈസ്റ്റ് സ്‌റ്റേഷനിലും 5 കേസുകൾ വെസ്റ്റ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രവീൺ റാണയുടെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തുകയും ചെയ്തു. പരാതിയിൽ കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. കോടിക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ ഏതാനും പേർ മാത്രമാണ് ഇപ്പോൾ പരാതി നിൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...