Infant Kidnapped Incident: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ!

Infant kidnapped incident: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ (kottayam medical college hospital) നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് അറസ്റ്റിലായ നീതു. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 07:07 PM IST
  • നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം
  • കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ
  • പോലീസിന്റെ കസ്റ്റഡിയിലുള്ള ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ
Infant Kidnapped Incident: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം:  നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ!

കോട്ടയം: Infant kidnapped incident: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ (kottayam medical college hospital) നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് അറസ്റ്റിലായ നീതു. 

ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിക്കുകയും ശേഷം മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

Also Read: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ഒരു മണിക്കൂറിനകം കണ്ടെത്തി, സംഭവം കോട്ടയം മെഡിക്കൽ കോളജിൽ

തട്ടിയെടുത്ത കുഞ്ഞ് (Infant Kidnapped) ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു നീതുവിന്റെ ശ്രമം. ഇതിലൂടെ തന്റെ കയ്യിൽ നിന്നും ബാദുഷ തട്ടിയെടുത്ത 30 ലക്ഷം രൂപയും സ്വർണ്ണവും തിരികെ വാങ്ങാൻ ആയിരുന്നു ഈ പദ്ധതി

നേരത്തെ ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നുവെങ്കിലും ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.

Also Read: Alappuzha Murder Case: രൺജീത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ 

പ്രതിയായ നീതു ഒറ്റയ്ക്ക് എത്തിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്പി. ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.  മാത്രമല്ല പിന്നിൽ മറ്റു റാക്കറ്റുകളൊന്നും തന്നെയില്ലെന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. 

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..! 

കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എന്തായാലും സംഭവത്തിന് പിന്നാലെ പോലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണമാണ്  കണ്ടെത്താൻ സഹായിച്ചത്.  കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും പറഞ്ഞാണ് അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി സ്ത്രീ കടന്നു കളഞ്ഞത്. 

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വിവരം  പുറത്തു വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News