Idukki Dam : ഇടുക്കി ഡാമിൽ നിന്ന് തലയോട്ടി കിട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

Skull in idukki dam ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്. ശേഷം കട്ടപ്പന പോലീസിൽ വിവരമറിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 03:38 PM IST
  • ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്.
  • ശേഷം കട്ടപ്പന പോലീസിൽ വിവരമറിക്കുകയും ചെയ്തു.
Idukki Dam : ഇടുക്കി ഡാമിൽ നിന്ന് തലയോട്ടി കിട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ (Idukki Dam) സംഭരണിക്കുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി (Human Skull) കണ്ടെത്തി. അയ്യപ്പൻ കോവിലിൽ കോടാലിപ്പാറയ്ക്കും തൂക്കുപാലത്തിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.

ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്. ശേഷം കട്ടപ്പന പോലീസിൽ വിവരമറിക്കുകയും ചെയ്തു. 

ALSO READ : Murder Attempt: വീടിന് തീയിട്ട് പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് മരിച്ചു

പ്രാഥമിക പരിശോധനയിൽ പഴക്കമേറിയ തലയോട്ടിയാണ് കണ്ടെത്തിയരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി എത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. 

സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനയ്ക്കായി പോലീസ് തലയോട്ടി ശേഖരിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News