Crime News: നഗ്നചിത്രങ്ങള്‍ പകര്‍ത്തി അറുപതുകാരനിൽ നിന്ന് പണം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഏഴംഗ ഹണിട്രാപ് സംഘം അറസ്റ്റില്‍

Crime news: മാങ്ങാട് സ്വദേശിയായ അറുപതുകാരനെ മം​ഗളൂരുവിൽ എത്തിച്ച് ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 07:40 PM IST
  • നാട്ടിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന മാങ്ങാട് സ്വദേശിയാണ് പരാതിക്കാരൻ
  • മാങ്ങാട് സ്വദേശിയായ അഹമ്മദ് ദിൽഷാദാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്
Crime News: നഗ്നചിത്രങ്ങള്‍ പകര്‍ത്തി അറുപതുകാരനിൽ നിന്ന് പണം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഏഴംഗ ഹണിട്രാപ് സംഘം അറസ്റ്റില്‍

കാസ‍ർകോട്: അറുപതുകാരന്റെ ന​ഗ്നചിത്രങ്ങൾ പകർത്തി പണം തട്ടിയ ഹണി ട്രാപ് സംഘം അറസ്റ്റിൽ. കാസർകോട് മേൽപ്പറമ്പിലാണ് അറുപതുകാരനിൽ നിന്ന് ഏഴം​ഗ സംഘം പണം തട്ടിയത്. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് സ്വദേശിയായ അറുപതുകാരനെ മം​ഗളൂരുവിൽ എത്തിച്ച് ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.

ദിൽഷാദ്, ഇയാളുടെ ഭാ​ര്യ റുബീന, സിദ്ദിഖ്, അഹമ്മദ് ദിൽഷാദ്, നഫീസത്ത് മിസ്രിയ, റഫീഖ് മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന മാങ്ങാട് സ്വദേശിയാണ് പരാതിക്കാരൻ. മാങ്ങാട് സ്വദേശിയായ അഹമ്മദ് ദിൽഷാദാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാർഥിയെന്ന വ്യാജേന റുബീന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു.

ALSO READ: പാലോട് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം; മദ്യക്കുപ്പികളും സിസിടിവിയും മോഷ്ടിച്ചു

പഠനത്തിന്റെ ആവശ്യത്തിനായി ലാപ്ടോപ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മം​ഗളൂരുവിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതിക്കൊപ്പം നിർത്തി ന​ഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പകർത്തുമെന്നായിരുന്നു ഭീഷണി.

അന്നുതന്നെ 10,000 രൂപയും പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും നൽകി. ഇതിന് ശേഷവും ഭീഷണി തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസിന്റെ നിർദേശപ്രകാരം പണം നൽകാമെന്ന് പറഞ്ഞ് ഹണി ട്രാപ് സംഘത്തെ മേൽപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News