Gooons attack | തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 05:12 PM IST
  • ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു
  • സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു
  • സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്
Gooons attack | തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകരയിലാണ് ​ഗുണ്ടാ സംഘം വീട് കയറി ആക്രമണം നടത്തിയത്. ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം നടന്നത്.

ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ: Pothencode Sudheesh Murder | തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം 10 പേർ പിടിയിൽ

സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News