മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാൾ നാല് ക്യാപ്‌സ്യൂളുകളാക്കി 1066 ഗ്രാം സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
Also Read: പാലക്കാട് ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ
റഹീസ് വെള്ളിയാഴ്ച വൈകിട്ട് ദമാമില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 7:30 ഓടെ പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യിൽ സ്വര്‍ണമില്ലെന്നായിരുന്നു റഹീസ് പറഞ്ഞത് തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. സ്വര്‍ണം നേര്‍ത്ത പൊടിയാക്കി ക്യാപ്‌സ്യൂള്‍ രൂപത്തിലാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.
Also Read: പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം: ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ബുര്‍ജ് ഖലീഫ
ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. ഇത് ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 26 മത്തെ സ്വര്‍ണക്കടത്ത് കേസാണ്.
മാവേലിക്കരയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 മരണം
മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, കുറത്തികാട് സ്വദേശിനിയായ ആതിര അജയന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടുമറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
സംഭവം നടന്നത് ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ സ്കൂട്ടർ ഓട്ടോയുടെ മുകളിലൂടെ ഡ്രൈവർ സീറ്റിലേക്ക് ഇടിച്ചു വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലും സൂക്ഷിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...