Gold smuggling: കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

Gold smuggling case: കാസർകോട്ടുകാരനായ യുവാവിനെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 06:10 AM IST
  • കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്
  • കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്
  • സ്‌കാനിങിനിടെ സ്വർണം കണ്ടെത്തുകയായിരുന്നു
  • പിതാവും കുഞ്ഞും ദുബായിൽ നിന്നാണ് എത്തിയത്
Gold smuggling: കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

മംഗളൂരു: കുഞ്ഞിനെ ഉപയോഗിച്ച്‌ സ്വർണം കടത്താൻ ശ്രമം. പിതാവ് അറസ്റ്റിൽ. രണ്ടുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപയോ​ഗിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിദേശത്തുനിന്ന് എത്തിയ  മലയാളിയായ പിതാവിനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. കാസർകോട്ടുകാരനായ യുവാവിനെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്.

കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കാനിങിനിടെ സ്വർണം കണ്ടെത്തുകയായിരുന്നു. പിതാവും കുഞ്ഞും ദുബായിൽ നിന്നാണ് എത്തിയത്.

ALSO READ: Idukki: ഇടുക്കിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽ നിന്ന് പശരൂപത്തിലാക്കിയ സ്വർണവും കണ്ടെത്തി. 1.350 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 76 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

കൊല്ലത്ത് ചാരായ നിർമാണ യൂണിറ്റ് കണ്ടെത്തി; 1000 ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ ചാരായ നിർമാണ യൂണിറ്റ് കണ്ടെത്തി. അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശിന്റെ വീട്ടിലാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ചാരായ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഞ്ചൽ  അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശ്, കൊട്ടാരക്കര ചടയമംഗലം ത്രീ സ്റ്റാർ ഹൗസിൽ അനിൽകുമാർ, ചടയമംഗലം വെള്ളുപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ  മണിക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി. ജോസ് പ്രകാശിന്റെ വീടിന്റെ രണ്ടാം നിലയിലാണ് ചാരായം ഉണ്ടാക്കിയിരുന്നത്. ശുചിമുറിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ജലവിതരണ സംവിധാനവും ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചാണ് ചാരായം വാറ്റിയെടുത്തിരുന്നത്.

വിവിധതരം പഴങ്ങളും ആയുർവേദ ഉത്പന്നങ്ങളും ഉപയോഗിച്ചുള്ള കോടയിൽ നിന്നാണ് ചാരായം നിർമിച്ചിരുന്നത്. ഇവ ലിറ്ററിന് 1500 രൂപ നിരക്കിൽ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായ നിർമാണം പിടികൂടിയത്.

പരിശോധനയിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും  എക്സൈസ് സംഘം കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ അൻസർ.എ, കെപി ശ്രീകുമാർ, ബി.പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് അർക്കജ്, ഹരിലാൽ.എസ്, റോബി സിഎം എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News