Gold chain theft: വഴി ചോദിക്കാൻ അടുത്തെത്തി; ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചു

Gold chain theft in Kadaykkal: 65 വയസ്സുള്ള സുമതിയമ്മയുടെ രണ്ടര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ വഴി ചോദിക്കാൻ എന്ന വ്യാജേന എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 01:45 PM IST
  • സുമതിയമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് കടന്ന് കളഞ്ഞിരുന്നു.
  • സുമതിയമ്മയുടെ നെറ്റിയിലും ചെവിക്ക് പുറകിലും സാരമായി പരിക്കേറ്റിട്ടുണ്ട്.
  • സുമതിയമ്മയുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Gold chain theft: വഴി ചോദിക്കാൻ അടുത്തെത്തി; ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചു

കൊല്ലം: ബൈക്കിൽ എത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. കടയ്ക്കൽ കോട്ടപ്പുറത്ത് ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. കീഴേചെമ്പകശ്ശേരി വീട്ടിൽ 65 വയസ്സുള്ള സുമതിയമ്മയുടെ രണ്ടര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്.

ബൈക്കിൽ എത്തിയ യുവാവ് സുമതിയമ്മയോട് വഴി ചോദിക്കുകയും തുടർന്ന് മാല വലിച്ചു പൊട്ടിക്കുകയുമായിരുന്നു. സുമതിയമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് കടന്ന് കളഞ്ഞിരുന്നു. സുമതിയമ്മയുടെ നെറ്റിയിലും ചെവിക്ക് പുറകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. സുമതിയമ്മയുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനത്തില്‍ അഭ്യാസ പ്രകടനം

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനത്തില്‍ അഭ്യാസ പ്രകടനം. തെലുങ്കാന രജിസ്‌ട്രേഷന്‍ വാഹനത്തിലായിരുന്നു ഇത്തവണ യുവാവ് സാഹസിക യാത്ര നടത്തിയത്. അഭ്യാസ പ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസ പ്രകടനം നടത്തിയത്.

മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. കാറിന്റെ ഡോറിനിടയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു പതിവു പോലെ ഇത്തവണത്തെയും അഭ്യാസ പ്രകടനം.

ദൃശ്യം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇടുക്കി എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ദേവികുളത്ത് വെച്ചാണ് വാഹനം പിടികൂടിയത്. വാഹനം മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ ഇന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News