Crime News: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഇതരസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ

Crime News: ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തുകയും.  തുടർന്ന് വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനം ചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 02:22 PM IST
  • ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് പിടികൂടി
  • തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് കർണാടക സ്വദേശി തരുൺ ബസവരാജു എന്നിവരാണ് പിടിയിലായത്
  • ജോലി വാഗ്ദാനം ചെയ്ത് എടപ്പെട്ടി സ്വദേശിയിൽനിന്ന് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്
Crime News: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഇതരസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ

കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ  ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് കർണാടക സ്വദേശി തരുൺ ബസവരാജു എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് മുട്ടിൽ എടപ്പെട്ടി സ്വദേശിയിൽനിന്ന് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. 

Also Read: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ

വ്യാജ ഓൺലൈൻ ജോബ് സൈറ്റ് ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.  സിങ്കപ്പൂരിൽ പസഫിക് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി നൽകാമെന്നു പറഞ്ഞാണ് ഇവർ എടപ്പെട്ടി സ്വദേശിയെ കബളിപ്പിച്ചത്. പലപ്പോഴായി പണം തട്ടിയെടുക്കുകയും ചെയ്തു.  കഴിഞ്ഞ ഒക്ടോബറിലാണ് എടപ്പെട്ടി സ്വദേശി പരാതിയുമായി വയനാട് സൈബർ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ തട്ടിപ്പ് വ്യക്തമായത്. ഇൻഡീഡ് ഇന്ത്യ റിക്രൂട്ട്മെന്റ് ഡോട്ട്കോം എന്നപേരിൽ വ്യാജസൈറ്റ് തയ്യാറാക്കിയാണ് ഇവർ തട്ടിപ്പു നടത്തിയത്. 

Also Read: പുതുവർഷത്തിലെ ശനിയുടെ വക്രഗതി ഈ രാശിക്കാരുടെ സ്വപ്‌നങ്ങൾ സഫലമാക്കും!

ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തുകയും.  തുടർന്ന് വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനം ചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യും. ഫോൺ കോളുകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തട്ടിപ്പുനടത്താനായി പ്രതികളിലൊരാളായ മുഹമ്മദ് ഇദ്രിസ് സ്വന്തം പിതാവിന്റെ പേരിലുള്ള ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

തട്ടിപ്പിലൂടെ കിട്ടുന്ന പണം ഇദ്രിസിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്.  ഈ തുക പെട്ടെന്ന് ട്രാൻസ്ഫറായി പോവുകയും ചെയ്യും. തുടരന്വേഷണത്തിൽ പോലീസ് ഇദ്രിസിന്റെ വീട് കണ്ടെത്തി പിതാവിനെ ചോദ്യംചെയ്യുകയും എന്നാ, തന്റെ ബാങ്ക് അക്കൗണ്ടും തന്റെ പേരിലുള്ള സിംകാർഡും മകൻ ഇദ്രിസാണ് ഉപയോഗിക്കുന്നതെന്ന കാര്യം മാത്രമാണ് അദ്ദേഹത്തി അറിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മകൻ തട്ടിപ്പു നടത്തുന്നതായുള്ള വിവരം പിതാവിന് അറിയില്ലായിരുന്നു.  ഇവരുടെ പേരിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കേസുണ്ട്. കേരളത്തിൽ ഇവർ ഇത്തരത്തിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി പദംസിങ്ങിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടകൂടിയത്. എസ്.ഐ. അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, റസാക്ക്, അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, റസാക്ക്, അനൂപ്, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണാണ്ടസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News