കോട്ടയം: കേരള ബാങ്ക് തലയോലപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ദമ്പതികൾ 9 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതി റിമാൻഡിൽ. വൈക്കം വെള്ളൂർ ഇറുമ്പയം ഇലവിൻ ചുവട്ടിൽ അജീഷ് ബി മാർക്കോസിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
Also Read: വീടിനുള്ളിലും ടെറസിലുമടക്കം വൻ സ്ഫോടകശേഖരം സൂക്ഷിച്ച അച്ഛനും മക്കളും അറസ്റ്റിൽ
രണ്ടാംപ്രതിയും ഇയാളുടെ ഭാര്യയുമായ കൃഷ്ണയും ചേർന്ന് കഴിഞ്ഞ ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് കേരള ബാങ്കിന്റെ തലയോലപ്പറമ്പ് ശാഖയിൽ അഞ്ച് തവണകളായി സ്വർണം പൂശിയ മുക്കുപണ്ടം പണയം വെച്ച് ഇവർ 9 ലക്ഷം രൂപയോളം കൈക്കലാക്കിയിരുന്നു. വൈക്കം ഏരിയ മാനേജർ ഡിസംബർ 30 ന് നടത്തിയ പരിശോധനയിലാണ് പണയം വെച്ചിരുന്ന സ്വർണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതും. തുടർന്ന് കോട്ടയം ഹെഡ് ഓഫീസിലെ നിർദ്ദേശപ്രകാരം കഴിഞ്ഞമാസം പുതിയതായി ചാർജെടുത്ത ബ്രാഞ്ച് മാനേജർ ചൊവ്വാഴ്ച തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഒന്നാം പ്രതിയെ പിടികൂടുകയും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. സഹകരണ ബാങ്കിൽ സ്വർണ പണയം സ്വീകരിക്കുന്നത് മാനേജരാണ്. ആ പണയ ഉരുപ്പടികൾ പരിശോധിച്ച് ഉറപ്പു വരുത്തുന്നത് കാഷ്യറാണ്. സ്വർണ പണയവുമായി ബന്ധപ്പെട്ട് ഇവർക്ക് ഉത്തരവാദിത്തമുണ്ടെന്നിരിക്കെ ഈ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തട്ടിപ്പു നടത്താൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ഈ കേസിൽ പോലീസ് അന്വേഷണത്തിന് പുറമെ ഡിപ്പാർട്ട്മെന്റ് തല അന്വേഷണവും നടക്കും. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.