തൃശൂർ: മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് അന്തരിച്ചു. കൊട്ടേക്കാടൻ ജോൺസൺ എന്ന 68 കാരനാണ് മരിച്ചത്. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്ന് ജോൺസൺ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കഴിഞ്ഞ 14 നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിടാൻ ശ്രമിക്കുകയും സംഭവത്തിൽ മകൻ ജോജിയും പേരക്കുട്ടി തെണ്ടുൽക്കറും മരിച്ചിരുന്നു. മരുമകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.കുടുംബ പ്രശ്നമാണ് ഈ ക്രൂരതയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.
60 കിലോ കഞ്ചാവുമായി വന്ന യുവാക്കളും അത് വാങ്ങാൻ എത്തിയവരും എക്സൈസ് പിടിയിൽ
തിരുവല്ലം: കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാൻ എത്തിയവരേയും എക്സൈസ് പൊക്കി. സംഭവത്തിൽ നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയും എക്സൈസ് സംഘം പിടികൂടി. ഇവർ ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ പിടിയിലായ മുജീബ് ആണ് പ്രധാനകണ്ണി എന്നാണ് എക്സൈസ് പറയുന്നത്.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്. പിടിയിലായവരിൽ നിന്നും 60 കിലോ കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽ കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ , എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, കെ വി വിനോദ് , ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, ശരത്, സുബിൻ, മുഹമ്മദലി, കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട് , രാജീവ് , അരുൺ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...