Crime News: കോട്ടയത്ത് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടി; നില ഗുരുതരം

Crime News: ബിജിത ജോലിക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അനൂപ് ഇവരെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയും തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 11:48 AM IST
  • വീട്ടുജോലിക്കുപോയ യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
  • ബിജിത കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
  • ഒളിവില്‍പോയ പ്രതിക്കായി ഗാന്ധിനഗര്‍ പോലീസ് അന്വേഷണം തുടങ്ങി
Crime News: കോട്ടയത്ത് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടി; നില ഗുരുതരം

ഗാന്ധിനഗര്‍: വീട്ടുജോലിക്കുപോയ യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്‍പ്പൂക്കര ഈസ്റ്റ് കൊടുവപറമ്പില്‍ സ്വദേശി ബിജിതയെയാണ് വാര്യമുട്ടം സ്വദേശി അനൂപ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജിത കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

Also Read: Arrest: വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന യുവാക്കൾ അറസ്റ്റിൽ

ഒളിവില്‍പോയ പ്രതിക്കായി ഗാന്ധിനഗര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ ബിജിത ജോലിക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അനൂപ് ഇവരെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയും തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  അനൂപിന്റെ ആക്രമണത്തിൽ യുവതിയുടെ കൈകളിലും തലയിലും വയറ്റിലും വെട്ടേറ്റു.  ഇടതുകൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ആക്രമണത്തിൽ തലയോട്ടി പൊട്ടിയിരുന്നു. 

Also Read: Viral Video: ഏട്ടന്റെ വിവാഹത്തിന് പെങ്ങളുടെ പെർഫോമൻസ്, കണ്ണ് നനയിക്കുന്ന വീഡിയോ വൈറൽ 

 

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് പറയുന്നത് അനൂപും ബിജിതയുടെ വീട്ടുകാരുമായി സൗഹൃദത്തിലായിരുന്നുവെന്നും എന്നാല്‍ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ അകന്നുവെ ന്നുമാണ്ണ്.  ഇതിൽ കുപിതനായ അനൂപ് നാലുമാസം മുമ്പ് ബിജിതയുടെ സഹോദരനെ വഴിയില്‍ വച്ച് ആക്രമിച്ചിരുന്നു.  ഈ സംഭവത്തിൽ അനൂപിന് ജയിൽ ശിക്ഷ കിട്ടിയിരുന്നു.  ശിക്ഷയുടെ കാലാവധി കഴിഞ്ഞ് രണ്ടാഴ്ചമുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇയാളെ ജയിലിലാക്കിയതിലുള്ള വൈരാഗ്യമാണ് ബിജിതയെ ആക്രമിച്ചതെന്നാണ് നിഗമനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News