മടിക്കൈ: കാസര്‍കോട് ചരുരക്കിണറില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാക്കൾ പോലീസ് പിടിയിൽ. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് ഈ പ്രതികള്‍ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
Also Read: ബൈക്ക് മോഷ്ടിക്കും, നിമിഷ നേരത്തിൽ പൊളിച്ച് പാർട്സ് ആക്കി വിൽക്കും; അഞ്ചംഗ സംഘം അറസ്റ്റിൽ
മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് കേസ്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഹൊസ്ദുര്‍ഗ് പോലീസിന്‍റെ പിടിയിലാകുന്നത്. പ്രതികളായ മുഹമ്മദ് ഇജാസും, ഇബ്രാഹിം ബാദുഷയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
മാലതട്ടിപ്പറിക്കലും ബൈക്ക് മോഷണവും അടക്കം നിരവധി കേസുകളാണ് ഇവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉള്ളതെന്ന് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. പതിനേഴാം വയസില്‍ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്‍റെ പേരില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മയക്ക് മരുന്ന് വിതരണം ഉള്‍പ്പടെ ആറ് കേസുകളാണ് ഉള്ളത്.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
ഇബ്രാഹിം ബാദുഷയുടെ പേരിൽ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും കര്‍ണാടകത്തിലെ മംഗലാപുരത്തുമായി 12 മോഷണക്കേസുകളാണ് ഉള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ 16 മാല പൊട്ടിക്കല്‍ കേസുകളാണ് കാസര്‍കോട് ജില്ലയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ 13 കേസിലേയും പ്രതികളെ പിടികൂടിയതായി അന്വേഷണ സംഘം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...