Spirit Seized: സേലത്ത് വൻ സ്പിരിറ്റ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

സേലത്ത് വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10,850 ലിറ്റർ സ്പിരിറ്റാണ് പിടിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 08:06 AM IST
  • സേലത്ത് വൻ സ്പിരിറ്റ് വേട്ട
  • കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10,850 ലിറ്റർ സ്പിരിറ്റാണ് പിടിച്ചത്
  • സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്
Spirit Seized: സേലത്ത് വൻ സ്പിരിറ്റ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

സേലം: സേലത്ത് വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10,850 ലിറ്റർ സ്പിരിറ്റാണ് പിടിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. 

എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൌണിൽ നിന്നും സ്പിരിറ്റ് (Spirit) പിടികൂടിയത്. രഹസ്യ ഗോഡൗണ്ടിൽ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 

Also Read: Kochi drug seized case അട്ടിമറിച്ച സംഭവം എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തമിഴ്‌നാട് കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന സ്പിരിറ്റ് രഹസ്യമാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായത് കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരാണ്. 

ഈ സ്വകാര്യ ഗോഡൌണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.  ഗോഡൌൺ തിരുവനന്തപുരം (Thirivananathapuram) സ്വദേശിയുടേതാണ് എന്നാണ് കണ്ടെത്തൽ. മധ്യപ്രദേശിൽ നിന്നും കേരളത്തിലെത്തിക്കാനാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

Also Reaed: Horoscope 27 August 2021: ഇന്ന് ഈ 4 രാശിക്കാർക്ക് ബിസിനസിൽ വിജയം ലഭിക്കും, വൈകുന്നേരത്തോടെ ലഭിക്കും Good News

മാത്രമല്ല തമിഴ്‌നാട്ടിലെ ജോലിക്കാരെവച്ച് തയ്യാറാക്കുന്ന ഈ സ്പിരിറ്റ് എക്‌സൈസ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണെന്നും ലൈസൻസില്ലാതെയാണ് ഈ ഗോഡൗൺ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.  ഇത് രണ്ടുവർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നും കേരളാ എക്സൈസ് സംഘം പിടികൂടുന്ന നാലാമത്തെ കേസാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News