Travancore Sugars Spirit theft Case: സ്പിരിറ്റ് മറിക്കുന്നത് പുതിയ സംഭവമല്ല, രണ്ട് ടാങ്കർ ലോറികളിൽ നിന്ന് സ്പിരിറ്റ് മാറ്റിയത് നാല് തവണ

എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 01:54 PM IST
  • രണ്ട് ടാങ്ക‌ർ ലോറികളിൽ നിന്ന് നാല് തവണയാണ് മധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റില്ലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്.
  • പല തവണയായി നടന്ന കച്ചവടത്തിന്റെ പ്രതിഫലമായി ഇതുവരെ 25 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാർ സ്ഥാപനത്തിലെ ജീവനക്കാരൻ അരുൺകുമാറിന് നൽകിയിരുന്നു
  • എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ.
Travancore Sugars Spirit theft Case: സ്പിരിറ്റ് മറിക്കുന്നത് പുതിയ സംഭവമല്ല, രണ്ട് ടാങ്കർ ലോറികളിൽ നിന്ന് സ്പിരിറ്റ് മാറ്റിയത് നാല് തവണ

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിച്ച സ്പിരിറ്റ് മുന്പും കരിഞ്ചന്തയിൽ മറിച്ച് വിൽപ്പന നടത്തി. രണ്ട് ടാങ്ക‌ർ ലോറികളിൽ നിന്ന് നാല് തവണയാണ് മധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റില്ലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്. പല തവണയായി നടന്ന കച്ചവടത്തിന്റെ പ്രതിഫലമായി ഇതുവരെ 25 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാർ സ്ഥാപനത്തിലെ ജീവനക്കാരൻ അരുൺകുമാറിന് നൽകിയിരുന്നു. 

എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാർ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയിൽ വിറ്റത്. അതേസമയം പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ALSO READ:Travancore Sugars Spirit scam:വൻ വെട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ, ജനറൽ മാനേജരടക്കം ഏഴ് പേരെ പ്രതി ചേർക്കും

അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ പ്രതി ചേർത്തെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.

തിരുവല്ല വളഞ്ഞവട്ടത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റിലാണ് 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെത്തിയത്.മധ്യ പ്രദേശിൽ നിന്നും കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന വഴി ലിറ്ററിന് 50 രൂപക്കാണ് കരിഞ്ചന്തയിൽ സ്പിരിറ്റ് വിറ്റതായാണ് നിലവിലെ വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News