പരിശോധനയ്ക്ക് എത്തിയ എക്‌സൈസിന് നേരെ നായയെ അഴിച്ചുവിട്ടു; ലഹരി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

Crime News: ലിയോണിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 12:43 PM IST
  • പരിശോധനയ്ക്ക് എത്തിയ എക്‌സൈസിന് നേരെ നായയെ അഴിച്ചുവിട്ടു
  • കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജിയാണ് പിടിയിലായത്
  • അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
പരിശോധനയ്ക്ക് എത്തിയ എക്‌സൈസിന് നേരെ നായയെ അഴിച്ചുവിട്ടു; ലഹരി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നായയെ അഴിച്ചുവിട്ട സംഭവത്തിൽ ലഹരി വില്‍പ്പനക്കാരൻ പിടിയിൽ.  കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 

Also Read: കൊച്ചിയിൽ വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു; അയൽവാസി അറസ്റ്റിൽ

 

ലിയോണിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയത്. ഇയാൾ പരിശീലനം നല്‍കിയ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയെ ഉപയോഗിച്ചാണ് ഉദ്യാഗസ്ഥരെ തടയാന്‍ ശ്രമിച്ചത്.  ശേഷം ബലപ്രയോഗത്തിലൂടെ റൂമില്‍ പ്രവേശിച്ച എക്‌സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  ലിയോണിനെ പിടിക്കുന്ന സമയം ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ പിടിയിലായ ശേഷവും അക്രമ സ്വഭാവം കാണിച്ചിരുന്നു. 

Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

 

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തുതിയൂരിലെ വീട്ടില്‍ താമസം തുടങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഇയാൾ വീടിന് പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ വഴിയായിരുന്നു മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.  സാധനം വാങ്ങാൻ ഓണ്‍ലൈന്‍ വഴി പണം നല്‍കുന്നയാൾക്ക് ഇയാള്‍ വീടിന്റെ ലൊക്കേഷന്‍ അയച്ചു കൊടുക്കുകയും ഇവിടെ വെച്ച് ഇടപാട് നടത്തുകയും ചെയ്യും.  എക്‌സൈസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിൽ ലിയോണിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നവരെ കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നുമാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News