Crime news: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു

Robbery In Thiruvananthapuram: ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ എസ്ബിഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് രണ്ടു പേർ പണം തട്ടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 11:06 AM IST
  • ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാക്കൾ ഷാ അടുത്തെത്തിയപ്പോൾ കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു
  • സ്റ്റാർട്ട് ചെയ്ത് വച്ചിരുന്ന സ്കൂട്ടറിൽ ഇവർ കടന്നുകളഞ്ഞു
  • ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു
  • സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു
Crime news: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ മോഷണം. രണ്ടരലക്ഷം രൂപ കവർന്നു. പമ്പ് മാനേജരിൽ നിന്നാണ് രണ്ടര ലക്ഷം രൂപ കവർവച്ച നടത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം തട്ടിയെടുത്തത്.

ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന മോഷ്ടാക്കൾ ഷാ അടുത്തെത്തിയപ്പോൾ കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്ത് വച്ചിരുന്ന സ്കൂട്ടറിൽ ഇവർ കടന്നുകളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

ALSO READ: Rape case: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവിഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ

ഉടൻ തന്നെ മംഗലപുരം പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് നി​ഗമനം. സംഭവത്തിൽ മം​ഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News