ഇടുക്കി: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട. വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപെട്ടു. രക്ഷപ്പെട്ടയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ലഹരി കടത്ത് സംഘങ്ങളുടെ കേന്ദ്രമായി തൊടുപുഴ മാറുകയാണ്.
അടുത്തിടെയായി ഒട്ടേറെ ലഹരി കടത്ത് കേസുകളാണ് തൊടുപുഴയിൽ പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 40 കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശികളായ നൗഫല്‍, റിന്‍സാദ് എന്നിവരെയാണ് എസ്ഐ എന്‍എസ് റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ALSO READ: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും, പ്രതി കസ്റ്റഡിയിൽ
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപ് ഓടി രക്ഷപ്പെട്ടു. സ്വകാര്യ മെഡിക്കല്‍കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയില്‍ നിന്നാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഒറീസയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. കോയമ്പത്തൂർ വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണ്. രക്ഷപ്പെട്ട അനൂപിനായി പോലീസ് തെരച്ചില്‍ ഊര്‍ജിമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.