കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവും കഞ്ചാവ് ചെടിയുമായി ഒരാൾ അറസ്റ്റിൽ. മുണ്ടക്കൽ സ്വദേശി റോബിനെയാണ് 250 ഗ്രാം കഞ്ചാവ് കയ്യിൽ സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും എക്സൈസ് പിടികൂടിയത്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 കാരന്‍ പിടിയിൽ
ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ചെടി നട്ടു വളർത്തിയാൽ കിട്ടുന്ന ശിക്ഷ 10 വർഷംവരെ കഠിനതടവും ഒരുലക്ഷം രൂപവരെ പിഴയുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read: Ganesh Chaturthi 2023: ഇന്ന് ഗണേശചതുർത്ഥി; ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും!
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, അജിത്ത്, നിധിൻ, ശ്രീനാഥ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ സാബു എന്നിവർ പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...