Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്‍റെ  ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്‌തതായി പോലീസ് വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 03:46 PM IST
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്‍റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്‌തതായി പോലീസ് വ്യക്തമാക്കി.
Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍

Kanpur: മൊബൈല്‍ ഫോണില്‍ പോണ്‍ ഫിലിം കണ്ട 10 വയസുകാരന്‍  7 വയസ്സകാരിയെ  ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത് ഉത്തര്‍ പ്രദേശിലെ കാൺപൂരിലാണ്. 

ഉത്തര്‍ പ്രദേശില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്ന ഈ ഭയാനകമായ സംഭവത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ്.  പരാതി ലഭിച്ചതോടെ കുറ്റക്കാരനായ ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി, ബന്ധുവിന്‍റെ മൊബൈലില്‍ പോണ്‍ സിനിമ കണ്ടത് ആവര്‍ത്തിക്കുകയായിരുന്നു എന്ന് പോലീസിനോട് പറഞ്ഞു.  

Also Read:   Sharon Raj Murder Case : ഷാരോണിനെ കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗ്രീഷ്മ
  
അതേസമയം, പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നും സംഭവസമയത്ത് വീട്ടിൽ തനിച്ചായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ  പെണ്‍കുട്ടി ഭയന്ന് കരയുന്നതാണ് കണ്ടത്. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ സംഭവിച്ച കാര്യങ്ങള്‍ പെൺകുട്ടിയില്‍ നിന്നും ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.  

Also Read:  തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: രണ്ട് പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്‍റെ  ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്‌തതായി പോലീസ് വ്യക്തമാക്കി.  സംഭവത്തെ കുറിച്ച്‌ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതായും സ്‌റ്റേഷൻ ഇൻചാർജ് പറഞ്ഞു. 

10 വയസുകാരനായ പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പങ്കജ് മിശ്ര പറഞ്ഞു.  താൻ ചെയ്ത ഭയാനകമായ പ്രവൃത്തി സമ്മതിച്ച സാഹചര്യത്തില്‍ ആൺകുട്ടിക്കെതിരെ പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ പ്രകാരം കേസെടുത്തു.  ആണ്‍കുട്ടിയെ ജുവനൈൽ ബോർഡിന് മുന്‍പില്‍ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.  

2021 സെപ്റ്റംബറിൽ പുറത്തുവിട്ട എൻസിആർബി ഡാറ്റ പ്രകാരം, 28 സംസ്ഥാനങ്ങളിലായി 47,221 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതില്‍ 6,898 പോക്‌സോ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News