Sharon Raj Murder Case : ഷാരോണിനെ കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗ്രീഷ്മ

Sharon Raj Murder Case : ജ്യൂസ് ചലഞ്ചും ഇതിനായി ആസൂത്രണം ചെയ്തതാണെന്നാണ് ഗ്രീഷ്മ പറഞ്ഞിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 10:37 AM IST
  • ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
  • പലതവണ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മ പറഞ്ഞത്.
  • ജ്യൂസ് ചലഞ്ചും ഇതിനായി ആസൂത്രണം ചെയ്തതാണെന്നാണ് ഗ്രീഷ്മ പറഞ്ഞിരിക്കുന്നത്.
  • ഉടൻ തന്നെ അന്വേഷണ സംഘം ഗ്രീഷ്മയുമായി ഗ്രീഷ്മയുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തും.
Sharon Raj Murder Case : ഷാരോണിനെ  കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗ്രീഷ്മ

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മ പലതവണ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി സമ്മതിച്ചു. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പലതവണ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ജ്യൂസ് ചലഞ്ചും ഇതിനായി ആസൂത്രണം ചെയ്തതാണെന്നാണ് ഗ്രീഷ്മ പറഞ്ഞിരിക്കുന്നത്. ഉടൻ തന്നെ അന്വേഷണ സംഘം ഗ്രീഷ്മയുമായി ഗ്രീഷ്മയുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തും. അതേസമയം ഗ്രീഷ്മയുടെ വീട്ടിൽ  പൊലീസിന്റെ സീൽ തകർത്ത അജ്ഞാതൻ അകത്ത് കയറി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തി വരികെയാണ്.

സീൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയതിനെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ കാര്യമായ തെളിവുകൾ ഒന്നും തന്നെ വീട്ടിൽ ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ഡിജിപി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്ന കാര്യത്തിൽ സംശയം ഇപ്പോഴും നിലനിൽക്കുകയാണ്.

ALSO READ: Sharon Murder Case : ഷാരോൺ കൊലപാതകം; കുടുതൽ തെളിവുകൾ വേണമെന്ന് കോടതി; ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഏഴ് ദിവസത്തേക്കാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാമപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

സ്വകാര്യ ചിത്രങ്ങൾ പകർത്തി മരിച്ച ഷാരോൺ ഗ്രീഷ്മയെ മാനസികമായി പീഡിപ്പിച്ചുയെന്നും ആ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ഷാരോൺ തന്നെ വിഷം കൊണ്ടുവരാൻ സാധ്യതയില്ലെയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ ഒരു ക്രിമിനലായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ഷാരോണിന്റെ ഭാഗത്ത് നിന്നുണ്ടെയാതെന്നും, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഷാരോൺ ഒന്നും പറഞ്ഞിട്ടില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News