Fake drug Case: വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയെ കുടുക്കിയ സംഭവം; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയെന്ന സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 07:03 PM IST
  • കഴിഞ്ഞ ദിവസം ഷീലയുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
  • സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
  • വ്യാജ ലഹരിക്കേസിൽ ഷീലയെ പ്രതിയാക്കി 72 ദിവസം ജയിലിലടച്ചിരുന്നു.
Fake drug Case: വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയെ കുടുക്കിയ സംഭവം; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ് സതീശൻ. വ്യാജ കേസ‌ുണ്ടാക്കാൻ ഇൻസ്പെക്ടർ കൂട്ടുനിന്നുവെന്നതാണ് കുറ്റം. എക്സൈസ് കമ്മീഷണറാണ് സസ്പെൻഷൻ ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ശേഷം ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.

കഴിഞ്ഞ ദിവസം ഷീലയുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വ്യാജ ലഹരിക്കേസിൽ ഷീലയെ പ്രതിയാക്കി 72 ദിവസം ജയിലിലടച്ചിരുന്നു. സംഭവത്തിൽ തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Also Read: ബ്യുട്ടി പാർലറിൽ മയക്കുമരുന്നെന്ന് ഇന്റർനെറ്റ് കോൾ;സംശയമുള്ള ബന്ധു ബാംഗ്ലൂരിൽ

അതേസമയം ഷീലയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊഴി പുറത്തുവന്നിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥൻ സതീശനാണ് മൊഴി നൽകിയത്. കേസിൽ സംശയമുള്ള ബന്ധു ബാംഗ്ലൂരിലാണെന്നും ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയതായി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് പിടികൂടിയത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

സംഭവത്തിൽ ബാംഗ്ലൂരിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഷീല നേരത്തെ പറഞ്ഞിരുന്നു. കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂരിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയില്ല. നിലവിൽ ഇവരുടെ ഫോണും സ്വിച്ച് ഓഫ്‌ ആണ്. അതേസമയം ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണം എന്നും കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നുമാണ് ഷീല വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്

Trending News