Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ

Big drug hunt in Kozhikode: ട്രെയിനിൽ നിന്നിറങ്ങിയ പ്രതികൾ സ്വന്തം സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 06:55 AM IST
  • മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വൻ ലഹരിമരുന്നു വേട്ട
  • 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമാണ് പിടിക്കപ്പെട്ടത്
  • മൂന്നു പേർ പിടിയിലായിട്ടുണ്ട്
Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ

കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വാൻ ലഹരിമരുന്നു വേട്ട.  വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമാണ് പിടിക്കപ്പെട്ടത്.  സംഭവത്തിൽ മൂന്നു പേർ പിടിയിലായിട്ടുണ്ട്.  പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ, പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ, തിരുത്തിവളപ്പ് ഷബീർ എന്നിവരെയാണ് കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും,  സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

Also Read: ഗുരുവായൂരിൽ ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കാസർകോട് സ്വദേശികൾ

ട്രെയിനിൽ നിന്നിറങ്ങിയ പ്രതികൾ സ്വന്തം സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.  ഇവർ മണാലി, കുളു എന്നിവിടങ്ങളിലേക്ക് വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവെന്നാണ് റിപ്പോർട്ട്.  ഇവരെ പിടികൂടുക എന്നത് പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു.   മാത്രമല്ല പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഇവർ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ കൈമാറുകയുമായിരുന്നു പതിവ്. 

Also Read: Shani Ast 2023: 11 ദിവസത്തിന് ശേഷമുള്ള ശനിയുടെ ചലന മാറ്റം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ ആനുകൂല്യങ്ങൾ! 

 

ഇയാളുടെ ഇടപാടുകൾ വളരെ കാലമായി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പോലീസ് ലഹരി മരുന്നോടെ കുടുക്കുകയായിരുന്നു. പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാൽ മാത്രമേ മനസിലാക്കാൻ സാധിക്കൂവെന്ന് ടൗൺ ഇൻസ്പെക്ട്ടർ ബൈജു കെ. ജോസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News