Crime News: പൊതുവഴിയില്‍ മദ്യപിച്ച് കലഹം; സിപിഐഎം കൗണ്‍സിലറടക്കം ഏഴു പേര്‍ അറസ്റ്റില്‍

Crime News: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു.  ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 06:03 AM IST
  • മദ്യപിച്ച് കലഹിച്ചതിനെ തുടർന്ന് സിപിഐഎം മുനിസിപ്പല്‍ കൗണ്‍സിലറടക്കം ഏഴു പേര്‍ അറസ്റ്റില്‍
  • എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം
Crime News: പൊതുവഴിയില്‍ മദ്യപിച്ച് കലഹം; സിപിഐഎം കൗണ്‍സിലറടക്കം ഏഴു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് കലഹിച്ചതിനെ തുടർന്ന് സിപിഐഎം മുനിസിപ്പല്‍ കൗണ്‍സിലറടക്കം ഏഴു പേര്‍ അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്‍, അര്‍ജുന്‍ മണി, സജിത്ത്, ശരത് ശശിധരന്‍, ഷിബന്‍, അരുണ്‍ ചന്ദ്രന്‍, ശിവ ശങ്കര്‍, എന്നിവരാണ് അറസ്റ്റിലായത്. 

Also Read: Crime: പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു.  ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ ഉടൻ തന്നെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. 

Also Read: Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രൻ; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസിൽ വൻ വർദ്ധനവുണ്ടാകും!

നയനാ സൂര്യൻ താമസിച്ച വീട് അകത്ത് നിന്ന് പൂട്ടിയിരുന്നോ? ഉത്തരങ്ങൾ തേടി ക്രൈം ബ്രാഞ്ച്

നയനാ സൂര്യൻറെ മരണത്തിൽ ക്രൈബ്രാഞ്ച് സംഘം അന്വേഷണ നടപടികൾ ആരംഭിച്ചു. ആൽത്തറയിലെ വാടക വീട്ടിൽ എത്തിയ സംഘം നയന മരിച്ചു കിടിന്ന മുറിയിൽ വിശദമായ പരിശോധന നടത്തി. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നോ അതോ തുറന്നിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ആദ്യ ലക്ഷ്യം. 

എങ്കിൽ മാത്രമെ കൊലപാതകമാണോ അതോ സ്വഭാവിക മരണമാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. നാല് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ സംഭവ സ്ഥലത്തുനിന്നും മറ്റു തെളിവുകൾ ശേഖരിക്കുക അസാധ്യമാണ്. കൂടാതെ വീട് പെയ്ന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News