Nellore: അസുഖബാധിതയായ മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ സാധിക്കാതെ വന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ഇളയമകളെ വിറ്റു...
ആന്ധ്രാപ്രദേശിലെ (Andhra Pradesh) നെല്ലൂരില്‍നിന്നാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം പുറത്തു വന്നിരിയ്ക്കുന്നത്.
ദമ്പതികളുടെ പതിനാറ് വയസുള്ള മൂത്തമകള്‍ക്ക് ശ്വസന സംബന്ധമായ അസുഖമുണ്ടായിരുന്നു. മൂത്തമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ യാതൊരു വഴിയും കാണാത്ത സാഹചര്യത്തിലാണ് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ ഇളയ മകളെ വിറ്റത്. മൂത്തമകളുടെ ചികിത്സയ്ക്കായി പതിനായിരം രൂപയ്ക്കാണ് അയല്‍വാസിയായ ചിന്ന സുബ്ബയ്യ എന്ന 46കാരന് പെണ്‍കുട്ടിയെ വിറ്റത്.
മൂത്തമകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച മാതാപിതാക്കള്‍ ഒടുവില്‍ ഇയാളുടെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. 25000 രൂപയാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനൊടുവില്‍ 10000 രൂപയാണ് സുബ്ബയ്യ പ്രതിഫലമായി നല്‍കിയത്.
പണം കൊടുത്ത് പെണ്‍കുട്ടിയെ സ്വന്തമാക്കിയ ഇയാള്‍ ബുധനാഴ്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അതേദിവസം തന്നെ വധുവുമായി തന്‍റെ നാടായ ദംപുരിലേക്ക് മടങ്ങി. രാത്രിയോടെ വീട്ടില്‍ നിന്നും ഒച്ചയും കരച്ചിലും കേട്ട നാട്ടുകാര്‍ ഗ്രാമമുഖ്യന്‍റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും ബഹളം കേട്ടതോടെ പ്രദേശവാസികള്‍ കാര്യമെന്തെന്നറിയാന്‍ സുബ്ബയ്യയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ കൊച്ചുപെണ്‍കുട്ടിയെ കണ്ടതോടെ അവര്‍ ഗ്രാമമുഖ്യനെ വിവരം അറിയിക്കുകയും അദ്ദേഹം പോലീസിനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും വിവരം നല്‍കുകയുമായിരുന്നു.
Alo read: Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍
സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ രക്ഷപ്പെടുത്തി ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയ്ക്ക് കൗണ്‍സിലിംഗ് അടക്കം വേണ്ട പരിചരണങ്ങള്‍ നല്‍കി വരികയാണ് എന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു.
Also read: Pocso Thrissur: പ്രണയം നടിച്ചെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേർ അറസ്റ്റിൽ
സംഭവത്തില്‍ പോലീസ് പറയുന്നതനുസരിച്ച് നേരത്തെ വിവാഹിതനായ സുബ്ബയ്യയുടെ ഭാര്യ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്യാന്‍ താത്പ്പര്യം അറിയിച്ച് കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചത്. ഇതിന് മുന്‍പും ഇതേ ആവശ്യം ഉന്നയിച്ച് ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് സുബ്ബയയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...