Actress Attack Case :നാദിര്‍ഷയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്; ദിലീപുമായി എന്തൊക്കെ ഇടപാടുകള്‍?

ദിലീപുമായുള്ള ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ക്രൈം ബ്രാഞ്ച് നാദിർഷയോട് ചോദിച്ചറിഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 01:12 PM IST
  • ദിലീപുമായുള്ള ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ക്രൈം ബ്രാഞ്ച് നാദിർഷയോട് ചോദിച്ചറിഞ്ഞു.
  • 3 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.
  • അതിനോടൊപ്പം തന്നെ ക്രൈം ബ്രാഞ്ച് നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും നിലവിൽ പരിശോധിച്ച് വരികെയാണ്.
  • ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടൻ്റിനെയും ചോദ്യം ചെയ്തു.
Actress Attack Case :നാദിര്‍ഷയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്; ദിലീപുമായി എന്തൊക്കെ ഇടപാടുകള്‍?

Kochi : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപുമായുള്ള ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ക്രൈം ബ്രാഞ്ച് നാദിർഷയോട് ചോദിച്ചറിഞ്ഞു. 3 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. അതിനോടൊപ്പം തന്നെ ക്രൈം ബ്രാഞ്ച് നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും നിലവിൽ പരിശോധിച്ച് വരികെയാണ്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടൻ്റിനെയും ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: Actress Attack Case : വധഗൂഢാലോചന കേസ്: ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

അനൂപിന്റെ ഫോൺ പരിശോധന ഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെയും നടൻ ദിലീപിനെയും ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബാക്കി പ്രതികളുടെ ഫോൺ പരിശോധിച്ചതിന്റെ ഫലങ്ങളും ഉടനെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഫലങ്ങൾ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ് ആകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News