Dileep Case | പ്രതികൾക്ക് പ്രത്യേകത പരിഗണന നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി ; മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

കേസിൽ ദിലീപും മറ്റ് പ്രതികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 04:21 PM IST
  • ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 1.45ന് ഹർജി വേണ്ടും പരിഗണിക്കുന്നതാണെന്ന് ഹൈക്കോടതി (Kerala High Court) അറിയിച്ചു.
  • അതേസമയം കേസിൽ ദിലീപും മറ്റ് പ്രതികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
  • അന്വേഷണ സംഘത്തിന് ഫോണുകൾ ആലുവ കോടതിയിൽ നിന്ന് വാങ്ങാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
Dileep Case | പ്രതികൾക്ക് പ്രത്യേകത പരിഗണന നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി ; മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ (Actress Attack Case) അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന്റെ (Actor Dileep) മുൻകൂർ ജാമ്യ ആപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 1.45ന് ഹർജി വേണ്ടും പരിഗണിക്കുന്നതാണെന്ന് ഹൈക്കോടതി (Kerala High Court) അറിയിച്ചു. 

അതേസമയം കേസിൽ ദിലീപും മറ്റ് പ്രതികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് ഫോണുകൾ ആലുവ കോടതിയിൽ നിന്ന് വാങ്ങാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. 

ALSO READ : Dileep Case | ദിലീപ് പ്രതിയായ ഗൂഢാലോചന കേസ് ; കൊച്ചിയിലെ മേത്തർ അപ്ർട്ട്മെന്റ്സിൽ റെയ്ഡ്

സിഡആറിലുള്ള എല്ലാ ഫോണുകളും ദിലീപും മറ്റ് പ്രതികളും കൈമാറുണമെന്നും നാല് ഫോണുകൾക്ക് പകരം ദിലീപ് സമർപ്പിച്ചത് മൂന്ന് ഫോണുകൾ മാത്രമാണ്. അത് 2021 ജനുവരി മുതൽ ഓഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അതിനാൽ ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമെ ഫോണുകൾ കൂടുതൽ പരിശോധിക്കാൻ സാധിക്കുള്ളയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 

പ്രതികൾ പൂർണമായി സഹകരിച്ചാൽ മാത്രമെ ജാമ്യത്തിന് അർഹതയുണ്ടാകു. അന്വേഷണത്തിന് സഹകരിക്കാമെന്ന് ദിലീപ് അറിയച്ചതിനെ തുടർന്നാണ് മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹജരായാൽ മതിയെന്ന് കോടതി നിർദേശിച്ചത്. എന്നാൽ ഇപ്പോൾ അന്വേഷണത്തിന് സഹകരിക്കാത്ത നിലപാടാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്ന് കോടതി പറഞ്ഞു.

ALSO READ : Actress Attack Dileep Case | ദിലീപ് ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി; കേസിൽ നടന് ഇന്ന് നിർണായകം

പ്രതികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന് അക്ഷേപം നിലനിൽക്കുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. നിലവിൽ ദിലീപും മറ്റ് പ്രതികളും സമർപ്പിച്ച ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം വാദം തുടരാമെന്നും കോടതി പറഞ്ഞു.

അതേസമയം കേസിൽ ദിലീപ് ഗൂഢാലചന നടത്തി കൊച്ചിയിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്ന് റെയ്ഡ് നടത്തി. നടനെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിലാണ് പരിശോധന നടത്തിയത്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News