Actress Attack Case | ദിലീപും മറ്റ് പ്രതികളും ഫോൺ മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം

Dileep Case - ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 03:29 PM IST
  • അതേസമയം ഫോണുകൾ അഭിഭാഷകന്റെ പക്കൽ ഏൽപ്പിച്ചെന്നാണ് പ്രതികളിൽ ഒരാൾ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
  • ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ സമീപിക്കും.
  • തുടർന്ന് ദിലീപിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുകയും ചെയ്യും.
Actress Attack Case | ദിലീപും മറ്റ് പ്രതികളും ഫോൺ മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി (Actress Assault Case) ബന്ധപ്പെട്ട അന്വേഷണ സംഘത്തെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകേസിൽ പ്രതികളായ നടൻ ദിലീപും സംഘവും ഫോണുകൾ മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണെന്ന് ക്രൈം ബ്രാഞ്ച്. പ്രതികൾ ഫോണുകൾ മാറ്റിയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം (Dileep Case). 

അതേസമയം ഫോണുകൾ അഭിഭാഷകന്റെ പക്കൽ ഏൽപ്പിച്ചെന്നാണ് പ്രതികളിൽ ഒരാൾ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ സമീപിക്കും. തുടർന്ന് ദിലീപിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുകയും ചെയ്യും.

ALSO READ : Actress attack case | ​എന്താണ് അതിൽ? ഫോൺ ഹാജരാക്കില്ലെന്ന് ദിലീപ്

പഴയ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോ​ഗസ്ഥനായ എസ്പി മോഹനചന്ദ്രൻ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്.

ALSO READ : Actress attack case | ദിലീപ് ഉൾപ്പെടെ നാല് പ്രതികൾ ഫോൺ മാറ്റി; പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നാല് പ്രതികൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.​ ​ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ ദിലീപ് അടക്കം നാല് പ്രതികൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണുകൾ മാറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News