Drug Seized | ആക്ഷൻ ഹിറോ ബിജു താരം മാരക മയക്കുമരുന്നുമായി പിടിയിൽ

വൈത്തിരി എസ്ഐഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 11:27 PM IST
  • വയനാട് വൈത്തിരിയിലെ ഹോം സ്റ്റേയിൽ ലഹരി മരുന്നുമായി സിനിമാ, സീരിയൽ നടൻ അറസ്റ്റിൽ.
  • ആക്ഷൻ ഹീറോ ബിജു സിനിമയിലൂടെ ശ്രദ്ധേയനായ എറണാകുളം കടമക്കുടി സ്വദേശി പി.ജെ. ‍ഡെൻസനാണ് അറസ്റ്റിലായത്.
  • 0.14 ഗ്രാം എൽഎസ്‍ഡി സ്റ്റാംപുകൾ ഇയാളിൽ നിന്നു കണ്ടെടുത്തു.
Drug Seized | ആക്ഷൻ ഹിറോ ബിജു താരം മാരക മയക്കുമരുന്നുമായി പിടിയിൽ

കല്‍പ്പറ്റ: അതിമാരക മയക്കുമരുന്നായ (Drugs) എല്‍എസ്ഡി സ്റ്റാമ്പുമായി (LSD Stamp) സിനിമ-സീരിയല്‍ താരം വയനാട് (Wayanad) വൈത്തിരിയിൽ അറസ്റ്റില്‍. എറണാകുളം (Ernakulam) കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിക്കുകയായിരുന്ന വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ (Homestay) നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈത്തിരി പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 

Also Read: Murder | കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

ഈ മയക്കുമരുന്നിന് വിപണിയില്‍ ഏകദേശം നാല്‍പ്പതിനായിരം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.

Also Read: വിഷം നൽകി കൊല്ലാൻ ശ്രമിച്ചു, സരിതാ എസ് നായർ ചികിത്സയിൽ; പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സോളാർ കേസിലെ പ്രതി

എബ്രി‍ഡ് ഷൈൻ (Abrid Shine) സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു (Action Hero Biju) എന്ന നിവിന്‍ പോളി (Nivin Pauly) ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡെന്‍സണ്‍. ചിത്രത്തിൽ പോലീസ് ഇൻഫോർമറായ ക്വട്ടേഷൻ പണിയൊക്കെ അവസാനിപ്പിച്ച ​ഗുണ്ടയായിട്ടാണ് ഡെൻസൺ പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News