ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ 14 കാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രതി പൊലീസിൽ കീഴടങ്ങി. ഇരിട്ടി വിളക്കോട് സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ വി.കെ. നിധീഷ് ആണ് പേരാവൂര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയിട്ടാണ് നിധീഷ് പീഡിപ്പിച്ചത്. ഈ മാസം 20 നാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്.
Also Read: ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ജില്ല വിട്ടെന്ന് പൊലീസ്
പരാതിയിൽ വീടിന് പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ നിർബന്ധിച്ച് ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് (Rape).
പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മടങ്ങുകയായിരുന്ന നിധീഷിനെ പ്രദേശവാസികളാണ് കണ്ടത്. തുടർന്ന് ഇവർ പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇത് കുട്ടിയോട് ചോദിക്കുകയും ചെയ്തപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച (Rape) വിവരം പുറത്തറിയുന്നത്.
പരാതിയിന്മേൽ എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം, പോകസോ നിയമം എന്നിവ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തുകയും പീഡനം നടന്നുവെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
Also Read: Unni Rajan P Dev നെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്; അമ്മ ശാന്തമ്മയുടെ അറസ്റ്റ് ഉടന്‍
ഇതിനിടയിൽ കേസിലെ പ്രതിയായ നിധീഷിന് ഡിവൈഎഫ്ഐയുമായി ഒരു ബന്ധവുമില്ലെന്നും ഇയാൾ ഡിവൈഎഫ്ഐയുടെ ഒരു കമ്മറ്റിയിലും അംഗമല്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത് സംഘടനയെ മനപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് യൂത്ത് ലീഗും ആർഎസ്എസും നടത്തുന്നന്നതെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...