കൊല്ലം: വിൽപ്പനക്കായി വീൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയയാൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. കുര്യോട്ടുമല അഞ്ജന ഭവനിൽ ബാബു എന്ന അജിത്ത് (24), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ (22), ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുനലൂർ മുസാ വരികുന്നിൽ ചരുവിളപുത്തൻവീട്ടിൽ അലുവാ ഷാനവാസ് എന്ന ഷാനവാസ് (41) എന്നിവരാണ് പിടിയിലായത്.
ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് ഓഫീസിലെ ഡാൻസാഫ് ടീമും പുനലൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രാ, ഒറീസ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതായി ജില്ല റൂറൽ പോലീസ് സൂപ്രണ്ട് കെഎം സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ALSO READ: സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഒറീസയിൽ നിന്ന് എത്തിച്ച കഞ്ചാവ് അജിത്തിന്റെ വീട്ടിൽ വച്ച് വീതം വയ്ക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് എസ്ഐമാരായ കെ.എസ് ദീപു, ബിജുഹക്ക്, സിപിഒമാരായ ടി. സാജുമോൻ, പി.എസ്. അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ലീറ്റസ്, പുനലൂർ സ്റ്റേഷനിലെ എസ്ഐമാരായ അനീഷ്, രാജശേഖരൻ, രാജേഷ്, സിപിഒമാരായ ഗിരീഷ്, മനോജ്, ജയരാജ്, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.