കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (Railway Station) പ്ലാറ്ഫോമിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും ആർപിഎഫും (RPF) നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവിന്റെ ഉടമയെ കണ്ടെത്താൻ എക്സൈസ് (Excise) അന്വേഷണം ഊർജ്ജിതമാക്കി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ട്രെയിൻ മാർഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത് സജീവമായതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും കാറിൽ വയനാട്ടിലേക്ക് കടത്തുകയായിരുന്ന കഞ്ചാവും പിടികൂടിയിരുന്നു.
ALSO READ: Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; എട്ട് പേർ പിടിയിൽ, ഹാഷിഷും എംഡിഎംഎയും പിടികൂടി
കാറിന്റെ ഡിക്കിയിൽ കവറുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരാണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ എട്ട് പേരടങ്ങുന്ന സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ഹാഷിഷും എംഡിഎംഎയും പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...