Bihar Hooch Tragedy|ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണനിരക്ക് 24 ആയി ഉയർന്നു

വ്യാജമദ്യം കഴിച്ച് ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.  

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 10:35 PM IST
  • 11 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ ദുരന്തമുണ്ടാകുന്നത്.
  • ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.
  • മദ്യം കഴിച്ച് അൽപസമയത്തിനുള്ളിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു.
 Bihar Hooch Tragedy|ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണനിരക്ക് 24 ആയി ഉയർന്നു

പട്ന: ബിഹാറില്‍ (Bihar) വ്യാജമദ്യം (Spurious liqour) കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. നിരവധി പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ (West Champaran), ഗോപാല്‍ഗഞ്ച് (Gopalganj) ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.

11 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ രണ്ടു ജില്ലകളിലുമായി  ഇത്തരത്തിൽ ദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം കഴിച്ച് അൽപസമയത്തിനുള്ളിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു.

Also Read: Bihar spurious liquor: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 10 മരണം, 14 പേർ ആശുപത്രിയിൽ

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാല‌് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു.

Also Read: യു.പി, ഉത്തരാഖണ്ഡ് വ്യാജമദ്യ ദുരന്തം: 30 പേര്‍ മരിച്ചു

ബീഹാർ മന്ത്രി ജനക് റാം ഗോപാൽഗഞ്ച് സന്ദർശിച്ചു. “വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ വീടുകൾ താൻ സന്ദർശിച്ചു. ഇത് എൻഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാകാം“  ജനക് റാം മാധ്യമങ്ങളോട് പറഞ്ഞു. 

2015ല്‍ മദ്യനിരോധനം (Liquor Ban) ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍ (Bihar). മദ്യനിരോധനം നിലവില്‍ വന്ന ശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്ന് ആരോപണവും സജീവമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News