ന്യൂഡൽഹി: 7th Pay Commission Update: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത (7th Pay Commission Latest News) പുറത്തുവന്നിട്ടുണ്ട്. ഈ സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും ഒരിക്കൽ കൂടി മൂന്ന് ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
DA, DR എന്നിവയിൽ 3% വർദ്ധനവ് (3% hike in DA and DR)
കേന്ദ്ര സർക്കാർ ഇതിനോടകംതന്നെ തങ്ങളുടെ ജീവനക്കാരുടെ ഡിഎ 31% ഉയർത്തിയിരുന്നു. ഇതേ ക്രമത്തിൽ ഒഡീഷ സംസ്ഥാന സർക്കാരും (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎ, ഡിആർ ആനുകൂല്യം ലഭിച്ചുതുടങ്ങും.
ഒഡീഷയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 3% വർധിപ്പിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. സംസ്ഥാനത്തെ ഏഴരലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിവരം.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും കുടിശ്ശികയും!
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് 30 ശതമാനം കുടിശ്ശിക നൽകുമെന്നും ഈ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് 2016 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വർധിപ്പിച്ച വേതനത്തിന്റെ 50 ശതമാനം കുടിശ്ശികജീവനക്കാർക്ക് ലഭിക്കുമെന്നാണ് പ്രഖ്യാപനം. ഈ തീരുമാനത്തിന്റെ പ്രയോജനം സംസ്ഥാനത്തെ ആറ് ലക്ഷം ജീവനക്കാർക്ക് ലഭിക്കും.
സംസ്ഥാന സർക്കാർ വരുത്തിയ ഈ വർദ്ധനയ്ക്ക് ശേഷം ഇപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത 31% ആയിരിക്കുകയാണ്. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ബാധകമാകും. ഇത് മാത്രമല്ല ഇതോടെ സംസ്ഥാന സാർക്കാർ ജീവനക്കാർക്കും കേന്ദ്രജീവനക്കാർക്കും ഡിഎ ഒരുപോലെയാകും.
കേന്ദ്ര സർക്കാരും DA വർദ്ധിപ്പിക്കാം (Central government can also increase)
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വീണ്ടും വർധിപ്പിച്ചേക്കാം. AICPI സൂചികയുടെ ഡാറ്റ പരിശോധിച്ചാൽ, 2021 ഡിസംബർ വരെ ക്ഷാമബത്ത (Dearness allowance) 34 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് ഇതനുസരിച്ച് 3 ശതമാനത്തിന്റെ വർധന ഇതിൽ ഉണ്ടായിട്ടുണ്ട്.
Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ
ഹോളിക്ക് മുന്നോടിയായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎ 3% വർധിച്ച് 34% വരെ വർധിച്ചേക്കുമെന്നാണ് പറയുന്നത്. ഇത് 2022 ജനുവരി മുതൽ നൽകുമെന്നും ഇതിലൂടെ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.