7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്

7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി. കഴിഞ്ഞ 18 മാസമായി മുടങ്ങിക്കിടക്കുന്ന പണത്തിനായി (18 Months DA Arrear) നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക.   

Written by - Ajitha Kumari | Last Updated : Feb 21, 2022, 12:54 PM IST
  • കുടിശ്ശികയുള്ള DA കുടിശ്ശികയെക്കുറിച്ച് വലിയ അപ്ഡേറ്റ്
  • സർക്കാർ തീരുമാനം മരവിപ്പിച്ചു
  • ഇനി കുടിശ്ശികയുള്ള DA തുക ലഭിക്കില്ല
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്

ന്യൂഡൽഹി: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് (Central Government) വലിയ വാർത്ത. 18 മാസമായി മുടങ്ങിക്കിടക്കുന്ന (Central Government) പണത്തിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ഡിഎ കുടിശ്ശിക (DA Arrears) സംബന്ധിച്ച് നിലവിൽ ഒരു പരിഗണനയും നൽകുന്നില്ലെന്ന് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയതാണ്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ഹോളിക്ക് മുന്നേ ഡിഎ വർധിക്കും 

18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശിക സംബന്ധിച്ച തീരുമാനങ്ങളൊന്നും ആയിട്ടില്ല 

18 മാസത്തെ ഡിഎ (DA) കുടിശ്ശിക ഇപ്പോൾ തൽക്കാലത്തേക്ക് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഇത് സംബന്ധിച്ച ഒരു തീരുമാനവും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത്.  ഇത് ഒരു തീരുമാനത്തിനും സർക്കാർ അനുകൂലമല്ലെന്ന് വ്യക്തമാക്കുന്നു. 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കുടിശ്ശിക (18 Months DA Arrear) നൽകാനുള്ള തീരുമാനം സർക്കാർ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ പുറത്തിറക്കിയ ഈ പ്രസ്താവന ജീവനക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ ഹോളി പ്രമാണിച്ച് ഡിഎ വർധിപ്പിച്ചുകൊണ്ട്  ജീവനക്കാർക്ക് വലിയ വാർത്ത നൽകാൻ സർക്കാരിന് കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുണ്ട്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ്

ധനമന്ത്രി നിർമ്മല സീതാരാമൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രസ്താവന ഇറക്കിയിരുന്നു.  അതിൽ  കൊറോണ പകർച്ചവ്യാധിയെത്തുടർന്ന് ജീവനക്കാരുടെ ക്ഷാമബത്ത നിർത്തിവച്ചിരിക്കുകയാണെന്നും, ആ പണം ഉപയോഗിച്ച് സർക്കാർ പാവപ്പെട്ടവരെയും ആവശ്യമുള്ളവരേയും സഹായിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.  കൊറോണ മഹാമാരി സമയത്ത് സർക്കാർ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഈ സമയം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലോ ഡിഎയിലോ ഒരു കുറവും വരുത്തിയിരുന്നില്ല. വർഷം മുഴുവനും അവർക്ക് ഒരു കുറവും ഇല്ലാതെ മുഴുവൻ ഡിഎയും ശമ്പളവും നൽകി.

Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു!

JCM ദേശീയ കൗൺസിലിലെ ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ, ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. അതേസമയം, ലെവൽ-13 (7th CPC basic pay scale Rs 1,23,100 to Rs 2,15,900) അല്ലെങ്കിൽ ലെവൽ-14 (pay scale), ജീവനക്കാരന്റെ കൈയിലുള്ള ഡിഎ കുടിശ്ശിക 1,44,200 രൂപ മുതൽ 2,18,200 രൂപവരെയായിരിക്കും എന്നായിരുന്നു. 

Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!

ലെവൽ 1 ജീവനക്കാരുടെ ക്ഷാമബത്ത 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. ലെവൽ 13 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 1,23,100 രൂപ മുതൽ 2,15,900 രൂപ വരെയാണ്. ലെവൽ 14 ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായി 1,44,200 രൂപ മുതൽ 2,18,200 രൂപ വരെ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാം. പക്ഷെ ഈ പ്രതീക്ഷകൾക്ക് ഇപ്പോൾ മങ്ങലേറ്റിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News