ന്യൂഡൽഹി: Dearness allowance Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്കും (Central government employees) പെൻഷൻകാർക്കും (Pensioners) ഒരു സന്തോഷവാർത്തയുണ്ട്. അതായത് ഹോളിക്ക് മുമ്പ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ വർഷവും ദീപാവലി സമയത്ത് സർക്കാർ ക്ഷാമബത്ത വർധിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഉത്സവ സീസണിൽ സർക്കാർ ക്ഷാമബത്ത വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
3% വർദ്ധനവ് നിശ്ചയിച്ചു (Fixed an increase of 3%)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിയർനസ് അലവൻസിൽ (Dearness allowance) 3% വർദ്ധനവ് നിശ്ചയിച്ചു. അതായത് ഇനി ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ് (DA Hike) ലഭിക്കും. വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ (AICPI Index) 2021 ഡിസംബറിലെ സൂചികയിൽ ഒരു പോയിന്റിന്റെ കുറവുണ്ടായി. ഡിയർനസ് അലവൻസിന്റെ ശരാശരി 12 മാസത്തെ സൂചിക 351.33 ആണ് അതിന്റെ ശരാശരി 34.04% (Dearness allowance) ആണ്. പക്ഷേ ക്ഷാമബത്ത എല്ലായ്‌പ്പോഴും മുഴുവൻ സംഖ്യകളിലാണ് നൽകുന്നത്. അതായത് 2022 ജനുവരി മുതൽ മൊത്തം ക്ഷാമബത്ത 34% ആയി സജ്ജീകരിച്ചിരിക്കുന്നുവെന്നർത്ഥം.
Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു!
എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം (Know when it will be announced)
നിലവിൽ ജീവനക്കാർക്ക് ഇതിനകം 31% ഡിയർനസ് അലവൻസ് (Dearness Allowance) ലഭിക്കുന്നുണ്ട്. എന്നാൽ 2022 ജനുവരി മുതൽ നിങ്ങൾക്ക് 3% അധിക ക്ഷാമബത്തയുടെ ആനുകൂല്യം ലഭിക്കും. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) ശുപാർശകൾ അനുസരിച്ച് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ മാത്രമേ നൽകൂ. ഇതിന്റെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സർക്കാർ ഇത് ഇപ്പോൾ പ്രഖ്യാപിക്കില്ല.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും 2 ലക്ഷം രൂപ
50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും സർക്കാരിന്റെ ഈ തീരുമാനം ഗുണം ചെയ്യും. ഇതിനുശേഷം അടുത്ത ക്ഷാമബത്ത 2022 ജൂലൈയിൽ കണക്കാക്കും. 2021 ഡിസംബറിലെ AICPI-IW (All India Consumer Price Index for Industrial Workers) ഡാറ്റ പുറത്തുവിട്ടു. ഇതു പ്രകാരം ഡിസംബറിൽ ഈ കണക്ക് 0.3 പോയിന്റ് ഇടിഞ്ഞ് 125.4 പോയിന്റായി. നവംബറിൽ ഇത് 125.7 പോയിന്റായിരുന്നു. ഡിസംബറിൽ 0.24% കുറഞ്ഞു. എന്നാൽ ക്ഷാമബത്തയുടെ വർദ്ധനവിനെ ഇത് ബാധിച്ചിട്ടില്ല. തൊഴിൽ മന്ത്രാലയത്തിന്റെ എഐസിപിഐ ഐഡബ്ല്യു കണക്കുകൾക്കുശേഷം ഇത്തവണ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.
Also Read: പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ തൂക്കിയെടുത്ത് പുള്ളിപ്പുലി..! സംഭവിച്ചത് കണ്ടാൽ ഞെട്ടും
തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021 നവംബറിൽ AICPI-IW സൂചിക 0.8% ഉയർന്ന് 125.7 ൽ എത്തി. ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനയുണ്ടാകുമെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോൾ 2021 ഡിസംബറിലെ കണക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും 2022 ജനുവരിയിൽ 3 ശതമാനം നിരക്കിൽ ഡിഎയിൽ വർദ്ധനവുണ്ടാകും. സർക്കാർ ജീവനക്കാരുടെ ഡിഎ നിലവിൽ 31 ശതമാനമാണ്. ഇനി
3 ശതമാനം വർദ്ധനയ്ക്ക് ശേഷം ഇത് 34 ശതമാനത്തിലെത്തും.
Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!
34% ഡിഎയിൽ കണക്കുകൂട്ടൽ (Calculation on 34% DA)
ക്ഷാമബത്ത 3% വർദ്ധിപ്പിച്ചാല്‍ മൊത്തം DA 34% ആയിരിക്കും. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ മൊത്തം വാർഷിക ക്ഷാമബത്ത 73,440 രൂപയാകും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ, ശമ്പളത്തിൽ വാർഷിക വർദ്ധനവ് 6,480 രൂപയായിരിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.