UGC NET December 2023: യുജിസി നെറ്റ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു, പരീക്ഷ തുടങ്ങുന്ന തീയ്യതി ഇത്

നിലവിൽ ഡിസംബറിലെ നെറ്റ് പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതിയും സമയവും പ്രഖ്യാപിച്ചിട്ടില്ല, ഇത് പിന്നീട് അറിയിക്കും

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 02:59 PM IST
  • ഡിസംബറിലെ നെറ്റ് പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതിയും സമയവും പ്രഖ്യാപിച്ചിട്ടില്ല
  • 2024-25 അധ്യയന വർഷത്തേക്കുള്ള പരീക്ഷാ കലണ്ടറും ഏജൻസി പുറത്തിറക്കി
  • പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം
UGC NET December 2023: യുജിസി നെറ്റ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു, പരീക്ഷ തുടങ്ങുന്ന തീയ്യതി ഇത്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET Exam) 2023 ഡിസംബർ 6 മുതൽ ഡിസംബർ 22 വരെ നടത്തും. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ 83 വിഷയങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഇത്തവണ നേരത്തെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ കലണ്ടർ പുറത്തിറക്കിയത്. വർഷത്തിൽ രണ്ട് തവണയാണ് നെറ്റ് പരീക്ഷകൾ നടക്കുന്നത്, ആദ്യത്തേത് ജൂണിലും രണ്ടാമത്തേത് ഡിസംബറിലുമാണ് നടക്കുന്നത്.

UGC NET രജിസ്ട്രേഷൻ 

നിലവിൽ ഡിസംബറിലെ നെറ്റ് പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതിയും സമയവും പ്രഖ്യാപിച്ചിട്ടില്ല  .  റിപ്പോർട്ടുകൾ അനുസരിച്ച്, സെപ്റ്റംബറിൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും എന്നാണ് കരുതുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. രജിസ്ട്രേഷൻ പോർട്ടൽ തുറന്ന് കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https:// ugcnet.nta.nic.in  സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കാം.പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.nta.ac.in സന്ദർശിക്കണം.

അതിനിടയിൽ 2024-25 അധ്യയന വർഷത്തേക്കുള്ള പരീക്ഷാ കലണ്ടറും ഏജൻസി പുറത്തിറക്കി. കലണ്ടർ അനുസരിച്ച്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് ( നീറ്റ് ) 2024 മെയ് 5 -ന് നടത്തും. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് ( CUET UG ) 2024 മെയ് 15 മുതൽ 31 വരെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് nta.ac.in സന്ദർശിച്ച് പരീക്ഷ കലണ്ടർ പരിശോധിച്ച് തീയ്യതികൾ ഉറപ്പാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News