Train Ticket Rate Update: ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ!! മുതിർന്ന പൗരന്മാരെ കൂടാതെ ഇവര്‍ക്കും ലഭിക്കും ആനുകൂല്യങ്ങള്‍

Train Ticket Rate Update: കർഷകർ, ഭിന്നശേഷിക്കാര്‍, വിദ്യാർത്ഥികൾ, വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാർ, അവാർഡ് ജേതാക്കൾ എന്നിവർക്കും റെയിൽവേയിൽ നിന്ന് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : May 20, 2023, 03:08 PM IST
  • മുതിര്‍ന്ന പൗരന്മാരെകൂടാതെ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും
Train Ticket Rate Update: ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ!! മുതിർന്ന പൗരന്മാരെ കൂടാതെ ഇവര്‍ക്കും ലഭിക്കും ആനുകൂല്യങ്ങള്‍

Train Ticket Rate Update: ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ!! മുതിർന്ന പൗരന്മാരെ കൂടാതെ ഇവര്‍ക്കും ലഭിക്കും ആനുകൂല്യങ്ങള്‍ 

Train Ticket Rate Update: ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങള്‍ കൂടെക്കൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍  റെയില്‍വേ പ്രഖ്യാപിച്ചിരിയ്ക്കുന്ന യാത്രാ നിരക്കിന്‍റെ ഇളവുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും ലഭിക്കാം. 

Also Read: Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് സന്തോഷവാര്‍ത്ത...! ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ഇളവ് ഉടന്‍ ലഭ്യമാകും 

അതായത്, മുതിര്‍ന്ന പൗരന്മാരെകൂടാതെ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.  കൊറോണ മഹാമാരി ആരംഭിക്കുന്നതിന് മുന്‍പ് വരെ രാജ്യത്തെ  മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ നിരക്കില്‍ വന്‍ ഇളവ് നല്‍കിയിരുന്നു. അത് ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഇത്തരത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പുനഃസ്ഥാപിക്കുമ്പോള്‍ അതിന്‍റെ ആനുകൂല്യം രാജ്യത്തെ ലക്ഷക്കണക്കിന്‌ യാത്രക്കാര്‍ക്കാണ് ലഭിക്കുക.  

Also Read:  Venus Transit 2023: 10 ദിവസത്തിന് ശേഷം ഈ ആളുകള്‍ക്ക് നല്ലകാലം, ചുറ്റും സന്തോഷം, ഒപ്പം അളവറ്റ സമ്പത്ത്
 
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷന്മാര്‍ക്കും 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് റെയിൽവേയിൽ നിന്ന് ട്രെയിൻ ടിക്കറ്റുകളിൽ വൻ കിഴിവിന്‍റെ ആനുകൂല്യം നല്‍കിയിരുന്നത്. ഇത് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ഈ വിഷയത്തില്‍ അഭ്യർത്ഥനയുമായി പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. 

Also Read: Vande Bharat Update: രാജധാനിയുടെ ഇരട്ടി സ്പീഡ്, സ്ലീപ്പർ സൗകര്യം; വന്ദേ ഭാരത് ട്രെയിനില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍
 

2020 മാർച്ച് വരെ മുതിർന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ എല്ലാ ക്ലാസുകളിലും സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവും കിഴിവ് റെയിൽവേ നൽകിയിരുന്നു. റെയിൽവേയിൽ നിന്ന് ഈ ഇളവ് ലഭിക്കാൻ പ്രായമായ സ്ത്രീകൾക്ക് 58 വയസ്സും പുരുഷന്മാർക്ക് 60 വയസ്സും ആയിരുന്നു, എന്നാൽ കൊറോണ കാലഘട്ടത്തിന് ശേഷം, അവർക്ക് നൽകിയിരുന്ന എല്ലാവിധ ഇളവുകളും നിർത്തലാക്കിയിരുന്നു. റെയില്‍വേ നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. 

റെയില്‍വേ നല്‍കുന്ന  അപ്ഡേറ്റ് അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ മാത്രമല്ല, ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം ലഭിക്കും. കർഷകർ, ഭിന്നശേഷിക്കാര്‍, വിദ്യാർത്ഥികൾ, വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാർ, അവാർഡ് ജേതാക്കൾ എന്നിവർക്കും റെയിൽവേയിൽ നിന്ന് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ, വിദ്യാർത്ഥികൾക്കും രോഗികൾക്കും ട്രെയിനിൽ നിരവധി തരം കിഴിവുകളും ലഭിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News