ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (Amazon CEO) പദവിയില്‍ നിന്നും ജെഫ് ബെസൊസ് (Jeff Bezos) പടിയിറങ്ങുന്നു..
27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ വാടക വീടിന്‍റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയെടുത്തതിന് പിന്നിലെ ശക്തി എന്ന് പറയുന്നത് ജെഫ് ബെസോസ് (Jeff Bezos) എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്. 1994 ജൂലൈ 5നാണ് ജെഫ് ആമസോണ്‍ രൂപീകരിക്കുന്നത്.
ആമസോണ്‍ (Amazon) കമ്പനി പീകരിച്ച ശേഷം ഇതാദ്യമായാണ് CEO പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. CEO പദവിയില്‍യില്‍നിന്നും വിരമിക്കുന്ന അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയും ചെയ്യും.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണിന്‍റെ ഏറ്റവും കൂടുതല്‍ ഷെയര്‍ ഉള്ള വ്യക്തിയും കൂടിയാണ്. 19,700 കോടി ഡോളറാണ് ജെസ് ബെസോസിന്‍റെ വിരമിക്കല്‍ ആസ്തി.
ബ്ലൂ ഒറിജിന്‍ (Blue Orign) എന്ന കമ്പനി കേന്ദ്രീകരിച്ചായിരിക്കും ഇനി ബെസോസിന്‍റെ പ്രവര്‍ത്തനങ്ങള്‍. 57 കാരനായ ജെഫ് തന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നേരത്തേ അറിയിച്ചിരുന്നു.
Also Read: Amazon Prime Membership: പ്രതിമാസ മെമ്പർഷിപ്പ് ഇനിയില്ല,ഒരു മാസത്തെ സൗജന്യട്രയലും നിര്‍ത്തലാക്കി
1997 മുതല്‍ ആമസോണ്‍ കമ്പനിയുടെ ഭാഗമായ ആന്‍ഡി ജാസിയായിരിക്കും (Andy Jassy) പുതിയ ആമസോണ്‍ മേധാവി. മാര്‍ക്കറ്റിംഗ് മാനേജരായാണ് ആന്‍ഡി ജാസി ആമസോണില്‍ കരിയര്‍ ആരംഭിച്ചത്. നിലവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവിയാണ് അദ്ദേഹം. 1,75,000 ഡോളറാണ് ജാസിയുടെ അടിസ്ഥാന ശമ്പളം.
Also Read: Amazon Academy: വിദ്യാഭ്യാസ മേഖലയിലേയ്ക്കും ആമസോണ്‍, മത്സരാര്‍ഥികള്‍ക്കായി 'ആമസോണ്‍ അക്കാദമി'
ആമസോണ്‍ എന്നാ കമ്പനിയുടെ വളര്‍ച്ച അതിവേഗവും അതിഗംഭീരവുമായിരുന്നു. വാടക വീടിന്‍റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനി ലോകത്തെ ഒന്നാമനായി വളര്‍ന്നത് വെറും 27 വര്‍ഷങ്ങള്‍ക്കൊണ്ടാണ്. ഒരു ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിന്‍റെ രൂപത്തിലായിരുന്നു ആമസോണിന്‍റെ തുടക്കം. ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസില്‍ നിന്നും ഇന്ന് ഇ-കൊമേഴ്‌സിലേക്കും, ക്ലൗഡ് കംപ്യൂട്ടിംഗ്, ആരോഗ്യമേഖല, ബാങ്കിംഗ് തുടങ്ങി പല നിരവധി മേഖലകളിലേക്ക് ആമസോണ്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA