Tata Nexon Price Benefits: ഏഴ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം നെക്‌സോണ്‍ വിറ്റ് ടാറ്റ! ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെ ഓഫര്‍...

Tata Nexon Price Benefits: കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് ലക്ഷം ടാറ്റ നെക്സോൺ കാറുകൾ ആണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 12:40 PM IST
  • ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്
  • ലോഞ്ചിങ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ ജിഎന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും നെക്‌സോണിന് ലഭിച്ചു
  • അടുത്തിടെ നെക്‌സോണ്‍ ഇവിയ്ക്ക് ഭാരത്- എന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചിരുന്നു
Tata Nexon Price Benefits: ഏഴ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം നെക്‌സോണ്‍ വിറ്റ് ടാറ്റ! ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെ ഓഫര്‍...

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളില്‍ ഒരിക്കലും മാറ്റി നിര്‍ത്താന്‍ ആകാത്തവരാണ് ടാറ്റ മോട്ടോഴ്‌സ്. ഉപ്പ് മുതല്‍ ട്രക്ക് വരെ നിര്‍മിക്കുന്ന ടാറ്റ കുടുംബത്തില്‍ നിന്നാണല്ലോ ടാറ്റ മോട്ടോഴ്‌സും വരുന്നത്. ടാറ്റയുടെ ഏറ്റവും വിജയകരമായ എസ് യുവി ആയ നെക്‌സോണിനെ കുറിച്ചാണ് വാര്‍ത്ത. ഏഴ് വര്‍ഷം മുമ്പ് 2017 ല്‍ ആയിരുന്നു ടാറ്റ നെക്‌സോണ്‍ അവതരിപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ വിപണിയില്‍ മികച്ച മുന്നേറ്റം കാത്തുസൂക്ഷിക്കുന്നുണ്ട് ഈ എസ് യുവി.

ഏഴ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം ടാറ്റ നെക്‌സോണുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു എന്ന പ്രത്യേകതയും എടുത്ത് പറയേണ്ടതായിട്ടുണ്ട്. എന്തായാലും, നെക്‌സോണിന്റെ ഏഴാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുകളാണ് ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ചില റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട് നെക്‌സോണ്‍. 2021 മുതല്‍ 2023 വരെയുള്ള തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട എസ് യുവി എന്ന റെക്കോര്‍ഡ് നെക്‌സോണിന് മാത്രം സ്വന്തം. ലോഞ്ചിങ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ ജിഎന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും നെക്‌സോണിന് ലഭിച്ചു. 2024 ഫെബ്രുവരിയില്‍ പുതുതലമുറ നെക്‌സോണിനും ജിഎന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചു. അടുത്തിടെ നെക്‌സോണ്‍ ഇവിയ്ക്ക് ഭാരത്- എന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചിരുന്നു.

41 പ്രമുഖ അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട് നെക്‌സോണ്‍. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം മൂന്ന് ലക്ഷം യൂണിറ്റുകള്‍ ആണ് വിറ്റഴിക്കപ്പെട്ടത്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 

ഏഴ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം നെക്‌സോണുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതില്‍ ടാറ്റ മോട്ടോഴ്‌സ് അത്രയേറെ സന്തുഷ്ടരാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഉപഭോക്താക്കള്‍ക്കായി വലിയ ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നത് എന്ന് കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസല്‍ വിവേക് ശ്രീവാസ്ത പറയുന്നു. ഈ ഓഫറുകള്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നേട്ടം ആഘോഷമാക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി. രാജ്യമെമ്പാടുമുള്ള ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍ ഡീലര്‍ഷിപ്പുകളിലും ഷോ റൂമുകളിലും പ്രത്യേക ഇവന്റുകളും കസ്റ്റമര്‍ മീറ്റുകളും സംഘടിപ്പിക്കും. നെക്‌സോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കും ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാഹനം അപ്‌ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന നെക്‌സോണ്‍ ഉടമകള്‍ക്കും ഇത് ലഭ്യമാകും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News