SBI Festival Offer: ഉത്സവ കാലമെത്തിയതോടെ നിരവധി ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI...
ഉത്സവകാല സീസണ്‍ പ്രമാണിച്ച് ഉപയോക്താക്കള്‍ക്ക് കാര്‍ ലോണ്‍, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങിയ പല വായ്പകളിലും പല തരത്തിലുള്ള ഇളവുകളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
SBI വഗ്ദാനം ചെയ്തിരിയ്ക്കുന്ന ഉത്സവകാല ഓഫറുകളില്‍ ഏറ്റവും പ്രധാനമായത് പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയതാണ്. അതായത്, കാര്‍ വായ്പ, സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രൊസസിംഗ് ചാര്‍ജ് ആണ് ബാങ്ക് ഒഴിവാക്കിയിരിയ്ക്കുന്നത്.
വ്യക്തിഗത വായ്പകള്‍ക്ക് 9.6% മുതലാണ് എസ്ബിഐയില്‍ പലിശ നിരക്ക്. കാര്‍ വായ്പകള്‍ 7.25% വും 7.5%മാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. എസ്ബിഐ ഭവനാ വായ്പാ പലിശ നിരക്കും ഇതിനോടകം കുറച്ചിട്ടുണ്ട്. ബാങ്ക് വഴി നേരിട്ടോ, അല്ലെങ്കില്‍ എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴിയോ ഉപയോക്താക്കള്‍ക്ക് വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും.
SBIയുടെ ഈ പുതിയ ഉത്സവകാല ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in ല്‍ ലോഗ് ഇന്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
SBI വാഗ്ദാനം ചെയ്യുന്ന പല തരം വായ്പകളിലെ പ്രത്യേക ഉത്സവകാല ഓഫറുകള്‍ വ്യക്തിമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എസ്ബിഐ സന്ദേശം പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...