PM Kisan: നിയമങ്ങളിൽ മാറ്റം! ഈ രേഖയില്ലാതെ ഇനിപണം ലഭിക്കില്ല

PM Kisan Samman Nidhi Update: പിഎം കിസാൻ യോജനയിൽ അതിവേഗം വർധിച്ചുവരുന്ന തട്ടിപ്പ് തടയാൻ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി PM Kisan രജിസ്ട്രേഷനുവേണ്ടി റേഷൻ കാർഡ് നിർബന്ധമാണ്.

Written by - Ajitha Kumari | Last Updated : Jan 18, 2022, 03:42 PM IST
  • പ്രധാനമന്ത്രി കിസാൻ യോജനയിൽ വലിയ മാറ്റം
  • ഇപ്പോൾ പിഎം കിസാനിൽ റേഷൻ കാർഡ് നമ്പർ നൽകേണ്ടത് നിർബന്ധമാണ്
  • അതില്ലാതെ അടുത്ത ഗഡു വരില്ല
PM Kisan: നിയമങ്ങളിൽ മാറ്റം! ഈ രേഖയില്ലാതെ ഇനിപണം ലഭിക്കില്ല

ന്യൂഡൽഹി: PM Kisan Samman Nidhi: സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ പിഎം കിസാനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. പിഎം കിസാൻ യോജനയിൽ (PM Kisan Yojana) അതിവേഗം വർധിച്ചുവരുന്ന തട്ടിപ്പ് തടയാൻ നിയമങ്ങൾ മാറ്റിയിരിക്കുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ PM Kisan രജിസ്ട്രേഷനും റേഷൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. അതായത് ഇപ്പോൾ റേഷൻ കാർഡ് നമ്പർ വന്നതിനുശേഷം മാത്രമേ ഭർത്താവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ ആ കുടുംബത്തിലെ ഏതെങ്കിലും ഒരാൾക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi) പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.

Also Read: Budget 2022: കർഷകർക്ക് സന്തോഷവാർത്ത! ബജറ്റിൽ PM Kisan തുകയിൽ വർദ്ധനവുണ്ടായേക്കും

ഇപ്പോൾ ഈ രേഖകൾ നൽകേണ്ടത് നിർബന്ധമാണ് (Now it is mandatory to give these documents)

ഈ സ്കീം പ്രകാരം പുതിയ രജിസ്ട്രേഷന് (Ration Card Mandatory)  പോർട്ടലിൽ റേഷൻ കാർഡ് നമ്പർ നൽകേണ്ടത് നിർബന്ധമാണ്. ഇതിന് പുറമെ അതിന്റെ പിഡിഎഫും അപ്‌ലോഡ് ചെയ്യേണ്ടിവരും. ഇപ്പോൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഡിക്ലറേഷൻ എന്നിവയുടെ ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ടത് അവസാനിച്ചു. ഇനി ഡോക്യുമെന്റുകളുടെ PDF ഫയൽ ഉണ്ടാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഇതോടെ പ്രധാനമന്ത്രി കിസാൻ യോജനയിലെ (PM Kisan Yojana) തട്ടിപ്പ് ഇല്ലാതാകുന്നതോടൊപ്പം രജിസ്‌ട്രേഷൻ മുമ്പത്തേക്കാൾ എളുപ്പമാകും.

Also Read: IND VS SA: കെഎൽ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നത് ഈ താരം?

എന്താണ് പ്രധാനമന്ത്രി കിസാൻ യോജന (What is PM Kisan Yojana)

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിക്ക് (PM Kisan Samman Nidhi Yojna) കീഴിൽ, എല്ലാ വർഷവും 6,000 രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു, അത് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകുന്നു. ഇത് പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 10 ഗഡുക്കളാണ് അയച്ചിരിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഇതുവരെ ട്രാൻസ്ഫർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം നിങ്ങളുടെ സ്റ്റാറ്റസും ബാങ്ക് അക്കൗണ്ടും പരിശോധിക്കുക. ആദ്യ ഗഡു ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയും രണ്ടാം ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാം ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയും നൽകും.

Also Read: Google ൽ പെൺകുട്ടികൾ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്? അറിയാം...

പട്ടികയിൽ നിങ്ങളുടെ പേര് ഇതുപോലെ പരിശോധിക്കുക (Check your name in the list like this)

1. ഇതിനായി നിങ്ങൾ ആദ്യം പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in-ലേക്ക് പോകുക.
2. ഇപ്പോൾ അതിന്റെ ഹോംപേജിൽ Farmers Corner എന്ന ഓപ്ഷൻ കാണാം.
3. Farmers Corner വിഭാഗത്തിനുള്ളിൽ, Beneficiaries List ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
4. ഇപ്പോൾ നിങ്ങൾ ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
5. ഇതിന് ശേഷം നിങ്ങൾ 'Get Report' ക്ലിക്ക് ചെയ്യുക.
6. ഇതിനുശേഷം ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും അതിൽ നിങ്ങളുടെ പേര് പരിശോധിക്കാം

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ 

 

നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റ് നില പരിശോധിക്കുക (Check Your Installment Status)

1. നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റിന്റെ സ്റ്റാറ്റസ് കാണുന്നതിന്, നിങ്ങൾ ആദ്യം പിഎം കിസാന്റെ വെബ്‌സൈറ്റിലേക്ക് പോകുക.
2. ഇപ്പോൾ വലതുവശത്തുള്ള Farmers Corner ൽ ക്ലിക്ക് ചെയ്യുക.
3. ഇതിനുശേഷം നിങ്ങൾ Beneficiary Status എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. ഇപ്പോൾ നിങ്ങൾക്ക് ഒരു പുതിയ പേജ് തുറക്കും.
5. ഇവിടെ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
6. ഇതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News